റിയാദ് : തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നിവാസികളുടെ കൂട്ടായ്മ കിയ റിയാദ് ഓണാഘോഷം സംഘടിപ്പിച്ചു ഏതൊരു നന്മ നിറഞ്ഞ പ്രവര്‍ത്തനവും നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അവ നമ്മെ ഓര്‍മ പ്പെടുത്തികൊണ്ടിരിക്കുമെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് ഓണാഘോഷവും മഹാബലിയുടെ ചരിത്രവുമെന്ന് സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ പറഞ്ഞു പ്രസിഡണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സലീം കളക്കര,(ഒ ഐ സി സി), ഗഫൂര്‍ കൊയിലാണ്ടി (ഫോര്‍ക), മാധ്യമ പ്രവര്‍ത്തകരായ നജീം കൊച്ചുകലങ്ക്, നൗഫല്‍ പാലക്കാടന്‍, ഇസ്മയില്‍ പയ്യോളി, ജില്ലയിലെ കൂട്ടായ്മാ പ്രതിനിധികളായ സുരേഷ് ശങ്കര്‍ (സൗഹൃദ വേദി ) സഗീര്‍ അന്താറത്തറ (തൃശ്ശൂര്‍ കൂട്ടായ്മ ) ആരിഫ് വൈശ്യംവീട്ടില്‍ (നമ്മള്‍ ചാവകാട്ടുകാര്‍ ) നാസര്‍ വലപ്പാട് (വലപ്പാട് ചാരിറ്റബിള്‍ കൂട്ടായ്മാ) ചെയര്‍മാന്‍ യഹിയ കൊടുങ്ങല്ലൂര്‍, വൈസ് പ്രസിഡണ്ട് വി എസ് അബ്ദുല്‍ സലാം, പ്രോഗ്രാം കോഡിനേറ്റര്‍ ഷാനവാസ് കൊടുങ്ങല്ലൂര്‍, കണ്‍വിനര്‍ മുസ്തഫ പുന്നിലത്ത് എന്നിവര്‍ സംസാരിച്ചു സൈഫ് റഹ്മാന്‍ സ്വാഗതവും ആഷിഖ് എ ആര്‍ നന്ദിയും പറഞ്ഞു
വിഭവസമൃദമായ സദ്യക്ക് ശേഷം വിവിധ തരം ഗെയിംമുകള്‍, വടംവലി, വാല്‍ പയറ്റ് എന്നിവ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി. അംഗങ്ങള്‍ക്കായി ഒരുക്കിയ സമ്മാനപദ്ധതിയില്‍ മൊബൈല്‍ ഫോണ്‍, ടി വി സൈക്കിള്‍ തുടങ്ങി പത്തോളം സമാനങ്ങളില്‍ വിജയികളായവര്‍ക്ക്ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഫ്‌സല്‍, പ്രശാന്ത്, ഒ എം ഷഫീര്‍, ജലാല്‍ എമ്മാട്, തല്‍ഹത്ത് തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.