ഏതന്‍സ്: ഇംഗ്ലണ്ടില്‍ ജനിച്ച ഗ്രീസിന്റെ അന്താരാഷ്ട്ര ഫുട്ബോള്‍ താരം ജോര്‍ജ്ജ് ബാല്‍ഡോക്കിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 കാരനായ താരം ഇംഗ്ലിഷ് ക്ലബ്ബ് ഷെഫീല്‍ഡ് യുനൈറ്റഡിന്റെ താരമായിരുന്നു. സതേണ്‍ ഏതന്‍സിലെ തന്റെ വീട്ടിലെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അടുത്തിടെ ഗ്രീസ് ക്ലബ്ബ് പാന്ത്തിന്കോസിലേക്ക് മാറിയിരുന്നു. ഏഴ് വര്‍ഷം ഷെഫീല്‍ഡ് യുനൈറ്റഡില്‍ ഡിഫന്‍ഡറായി തിളങ്ങിയ ജോര്‍ജ്ജ് കഴിഞ്ഞ സമ്മര്‍ ട്രാന്‍സഫറിലാണ് സ്വന്തം നാട്ടിലെ ക്ലബ്ബിലേക്ക് തിരിച്ചെത്തിയത്. ഗ്രീസിനായി 12 മല്‍സരങ്ങള്‍ കളിച്ച ജോര്‍ജ്ജിനെ ഉടന്‍ നടക്കാനിരിക്കുന്ന യുവേഫാ നാഷന്‍സ് ലീഗിലേക്കുള്ള സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ ആണ് ഗ്രീസിന്റെ മല്‍സരം. 2009ല്‍ എംകെ ഡോണ്സിലൂടെയാണ് കരിയറിന് തുടക്കമിട്ടത്. പിന്നീട് നോര്ത്തംപട്ണ്, ഓക്സ്ഫോര്‍ഡ് യുനൈറ്റഡ് എന്നീ ക്ലബ്ബുകളിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.