ദമ്മാം: തൃശൂർ നാട്ടുകൂട്ടം അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാ രവാഹികളെ തെരഞ്ഞെടുത്തു. ഷാജി മതിലകം, അബ്‌ദുൽ നാ സർ, ബെന്നി ആൻറണി (രക്ഷാ ധികാരികൾ), ടൈസൺ ആന്റോ (പ്രസിഡന്റ്), ജൗഹർ ഹുസൈൻ (സെക്രട്ടറി), കൃഷ്ണ ദാസ് (ട്രഷറർ), ഷൈൻ രാജ്, ജാസിം നാസർ (വൈസ് പ്രസിഡൻറുമാർ), അബ് ദുൽ സലാം, ഷെബിൽ മുഹമ്മദ് അലി (ജോയിന്റ് സെക്രട്ടറിമാർ), അബ്ദുൽ ബഷീർ (ജോയിൻറ് ട്രഷറർ), താജു അയ്യാരിൽ (ചാ രിറ്റി കൺവീനർ), ഷാൻറോ ചെ റിയാൻ, റഫീഖ് വടക്കാഞ്ചേരി (ആർട്സ് കൺവീനർ), വിപിൻ ഭാസ്കർ, ആഷി അഷ്റഫ് (സ്പോർ ട്സ് കൺവീനർ), അഡ്വ. മുഹമ്മ ദ് ഇസ്മാഈൽ (ടി.പി.എൽ ചെ യർമാൻ), ഹമീദ് കാണിച്ചാട്ടിൽ, ഖൈസ് റഷീദ്, ഷാനവാസ് (ടി. പി.എൽ അംഗങ്ങൾ), നിഖിൽ മുരളി, വിജോ വിൻസൻറ്, മമ്മു ഇരിഞ്ഞാലക്കുട, ഫൈസൽ അബൂബക്കർ, ടി.എൻ. നൗഷാദ്, അഭിൻഷ മുഹമ്മദ്, ഇക്ബാൽ, രാഹുൽ, ഹിഷാം അസിഫ്, ജോബി തോമസ് (എക്സിക്യുടീവ് അംഗങ്ങൾ) എന്നിവരാണ് ഭരസമിതിയംഗങ്ങൾ.
കഴിഞ്ഞ മൂന്ന് വർഷത്തെ പ്ര വർത്തന റിപ്പോർട്ട് കൃഷ്ണദാസും സാമ്പത്തിക റിപ്പോർട്ട് ഷാന്റോ ചെറിയാനും അവതരിപ്പിച്ചു. നിരവധി ലേബർ ക്യാമ്പുകളിൽ പ്രയാസമനുഭവിക്കുന്നവർ ക്ക് ഭക്ഷണവും മരുന്നും എത്തി ച്ചുകൊടുത്തും നാട്ടിൽ ചികി ത്സയിൽ കഴിഞ്ഞിരുന്നവർക്ക് സഹായം നൽകിയും കിഡ്നി മാറ്റിവയ്ക്കുന്ന ചികിത്സയ്ക്കായി നാ ലുപേർക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തതായി വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.
പ്രവാസി ആയിരിക്കെ മരിച്ച തൃശൂർ സ്വദേശികളായ രണ്ടുപേരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും നൽകി. അഡ്വ. ഇസ്മാഈൽ അധ്യക്ഷത വഹി ച്ചു. ജീവകാരുണ്യ പ്രവർത്തന ങ്ങളുടെ ഭാഗമായി നടത്തി കൊണ്ടു വരുന്ന തൃശൂർ പ്രീമിയർ ലീഗ് സീസൺ അഞ്ച് ഒക്ടോബർ 24, 25 തീയതികളിൽ വിപുലമായി നടത്തുന്നതിനും യോഗം തീരുമാനിച്ചു.