ടെഹ്റാൻ- ഇസ്രയേലിന് അധികകാലം ആയുസുണ്ടാകില്ലെന്ന് ഇറാൻ്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇ. ടെഹ്‌റാനിലെ പള്ളിയിൽ ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകിയാണ് ഖുമൈനി ഇക്കാര്യം പറഞ്ഞത്. ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളെ പൊതു സേവനം എന്ന് അദ്ദേഹം ന്യായീകരിച്ചു.
രണ്ടു രാത്രികള്‍ക്കു മുമ്പ് നമ്മുടെ സായുധ സേന നടത്തിയ ഉജ്വലമായ പ്രവര്‍ത്തനം പൂര്‍ണമായും നിയമപരവും നിയമാനുസൃതവുമായിരുന്നു – ചൊവ്വാഴ്ച ഇസ്രായിലിനെതിരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം പരാമര്‍ശിച്ച് ഇന്ന് തെഹ്‌റാനില്‍ ജുമുഅ നമസ്കാരത്തിന് നേതൃത്വം നല്‍കി അറബിയില്‍ നടത്തിയ ഉദ്‌ബോധന പ്രസംഗത്തില്‍ അലി ഖാംനഇ പറഞ്ഞു. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഖാസിം സുലൈമാനി ബഗ്ദാദില്‍ വെച്ച് കൊല്ലപ്പെട്ട ശേഷം തെഹ്‌റാനില്‍ ആദ്യമായാണ് അലി ഖാംനഇ വെള്ളിയാഴ്ച ജുമുഅ ഖുതുബ നിര്‍വഹിക്കുന്നത്.
ഇസ്രായില്‍ അതിജീവിക്കില്ല. ഇസ്രായിലിനെതിരായ ഓരോ ആക്രമണവും മുഴുവന്‍ മേഖലക്കും ഗുണകരമാണ്. ഇസ്രായിലിന്റെ കുറ്റകൃത്യങ്ങള്‍ക്കുള്ള കുറഞ്ഞ ശിക്ഷയാണ് ഇറാന്റെ മിസൈല്‍ ആക്രമണമെന്ന് യന്ത്രത്തോക്ക് കൈയില്‍ പിടിച്ച് അലി ഖാംനഇ പറഞ്ഞു. ഇസ്രായിലിനെ നേരിടുന്നതില്‍ ഇറാന്‍ കാലതാമസം വരുത്തുകയോ തിരക്കുകൂട്ടുകയോ ചെയ്യില്ല. അല്‍അഖ്‌സ പ്രളയം (തൂഫാന്‍ അല്‍അഖ്‌സ) എന്ന് പേരിട്ട് ഒക്‌ടോബര്‍ ഏഴിന് ഇസ്രായിലിനെതിരെ ഹമാസ് നടത്തിയ ആക്രമണം ഫലസ്തീന്‍ ജനതയെ സംബന്ധിച്ചേടത്തോളം നിയമാനുസൃതവും സ്വാഭവികവുമായ നീക്കമായിരുന്നു. പ്രതിരോധ ശക്തികള്‍ക്ക് ഫലപ്രദമായ തിരിച്ചടി നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ ഇസ്രായില്‍ കൊലപാതക നയം അവലംബിക്കുകയായിരുന്നെന്നും അലി ഖാംനഇ പറഞ്ഞു.