റിയാദ് – ഗൂഗിള്‍ കമ്പനി സൗദിയിലെ പുതിയ ഓഫീസ് തുറന്നു. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി സൗദിയില്‍ പുതിയ ഗൂഗിള്‍ ഓഫീസ് തുറക്കുന്നത് ഇന്നൊവേഷനെ നയിക്കുകയും സാങ്കേതിക ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെ പിന്തുണക്കുകയും ചെയ്യുമെന്ന് ഗൂഗിള്‍ ക്ലൗഡ് മിഡില്‍ ഈസ്റ്റ്, തുര്‍ക്കി, ആഫ്രിക്ക മേഖല ഡയറക്ടര്‍ ജനറല്‍ അബ്ദുറഹ്മാന്‍ അല്‍ദുഹൈബാന്‍ പറഞ്ഞു.
ഏറ്റവും പുതിയ സാങ്കേതികവിദ്യകളിലേക്കും വിഭവങ്ങളിലേക്കും പരിശീലന പരിപാടികളിലേക്കും പ്രവേശനം നല്‍കിക്കൊണ്ട് പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍, ഡെവലപ്പര്‍മാര്‍, അക്കാദമിക് മേഖലകള്‍ എന്നിവയെ ശാക്തീകരിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. സൗദിയില്‍ ഊര്‍ജസ്വലവും സുസ്ഥിരവുമായ സാങ്കേതിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഈ ഓഫീസ് നിര്‍ണായക പങ്ക് വഹിക്കുമെന്നും അബ്ദുറഹ്മാന്‍ അല്‍ദുഹൈബാന്‍ പറഞ്ഞു.