ജിദ്ദ – പുതിയ സൗദിവല്‍ക്കരണ പദ്ധതികള്‍ വരും മാസങ്ങളില്‍ പ്രഖ്യാപിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മാജിദ് അല്‍ദുഹവി പറഞ്ഞു. ചില തൊഴിലുകളില്‍ സൗദിവല്‍ക്കരണ അനുപാതം ഉയര്‍ത്തുകയും മറ്റു ചില തൊഴിലുകള്‍ പുതുതായി സൗദിവല്‍ക്കരണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. പ്രാദേശിക, അന്താരാഷ്ട്ര വിദഗ്ധര്‍ക്ക് ആകര്‍ഷകമായ തൊഴില്‍ വിപണി സൃഷ്ടിക്കാനും തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനും പ്രധാനപ്പെട്ട വിപണി മേഖലകളെ സൗദിവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്താനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കുന്നതില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അഭൂതപൂര്‍വമായ നേട്ടം കൈവരിച്ചിട്ടുണ്ട്. തൊഴിലില്ലായ്മ നിരക്ക് 7.1 ശതമാനമായി കുറഞ്ഞു. ഇത് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് ആണെന്നും മാജിദ് അല്‍ദുഹവി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group