റിയാദ് : കഴിഞ്ഞ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) പ്രഖ്യാപിച്ച രണ്ടു കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് ഐ സി എഫ് റിയാദ് നൽകുന്ന രണ്ടു വീടുകളുടെ ഫണ്ട് കൈമാറി.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് റാഈസുൽ ഉലമ ഇ സുലൈമാൻ മുസ്ല്യാർ ആണ് ഫണ്ട് ഏറ്റു വാങ്ങിയത്. കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന രണ്ടു വീടുകൾക്കായി ഐസിഎഫ് റിയാദ് , 24 ലക്ഷം രൂപയാണ് നൽകുന്നത്. റിയാദിലെ പ്രമുഖ ഉംറ സർവീസ് ദാതാക്കാളായ അൽ ഖുദ്‌സ് ഉംറ സർവീസ് ഇതിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി.
കേരള സര്‍ക്കാര്‍ പതിച്ചു നൽകുന്ന ഭൂമിയിൽ ഐസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി പത്ത് വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. റിയാദിലെ പൊതു സമൂഹത്തിന്റെ സഹകരണത്തോടെയാണ് ഇതിലേക്ക് ആവശ്യമായ ഫണ്ട് സമാഹരിച്ചത്.
റിയാദ് ഡി പാലസിൽ നടന്ന ചടങ്ങിൽ, ഐ സി എഫ് സെൻട്രൽ പ്രൊവിൻസ് സിക്രട്ടറി ലുക്മാൻ പാഴൂർ, റിയാദ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി, സിക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, ഫിനാൻസ് സെക്രട്ടറി ഷമീർ രണ്ടത്താണി…… എന്നിവര്‍ സംബന്ധിച്ചു.