ജിദ്ദ- ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും, രണ്ടാം പിണറായി സർക്കാരിന്റെ കാലത്തും ഇന്ത്യയിലെ ക്രമസമാധാന രംഗത്ത് ഒന്നാം സ്ഥാനത്താണ് കേരളമെന്നും പോലീസ് സേനയെ ജനോപകാരമാക്കുക എന്നതാണ് കേരള ഗവണ്മെന്റ്ന്റെ ലക്ഷ്യമെന്നും എന്നാൽ പി.വി അൻവർ എം.എൽ.എയുടെ ഇപ്പോഴത്തെ നിലപാട് ഒറ്റുകാരന്റെതാണെന്നും ജിദ്ദ നവോദയ അഭിപ്രായപ്പെട്ടു. മത തീവ്രവാദികളുടെ തിട്ടൂരത്തിന് അനുസരിച്ച് പ്രവർത്തിക്കാത്ത ഇന്ത്യയിലെ ഏക പോലീസ് സംവിധാനമാണ് കേരളത്തിന്റേത്. അപ്പോഴും പോലീസ് നൂറ് ശതമാനവും കുറ്റവിമുക്തരാണ് എന്ന് അവകാശപ്പെടുന്നുമില്ല.
നിലമ്പൂരിലെ ജനങ്ങൾ ഇടതു മുന്നണി സ്ഥാനർത്തിയായി എത്തിയ അൻവറിന്റെ വിജയത്തിന് വേണ്ടി രാപ്പകൽ അധ്വാനിച്ചിരുന്നു. അത് മതേതര പ്രസ്ഥാനത്തിന് അനുഗുണമായി പ്രവർത്തിക്കാൻ അൻവർ രംഗത്ത് വന്നപ്പോഴാണ് പിന്തുണച്ചത്.
ഇടതുപക്ഷത്തിന്റെ വോട്ടു നേടി എം.എല്‍.എ ആയ പിവി അന്‍വറിന്റെ ഇപ്പോഴത്തെ നിലപാട് അദേഹത്തിനെ വോട്ടു ചെയ്തു ജയിപ്പിച്ച ജനങ്ങള്‍ക്ക് നേരെയാണ്. പാർട്ടിയിലും സർക്കാരിലും വിശ്വാസമുള്ള ഒരാളും ഇത്തരമൊരു സാഹചര്യത്തിൽ പൊതുപ്രസ്‌താവന നടത്തുകയോ വിവിധ വിമർശനങ്ങൾ വലതുപക്ഷ രാഷ്ട്രീയക്കാർക്കു വേണ്ടി ഉന്നയിക്കുകയോ ചെയ്യില്ല.
പാർട്ടി അനുഭാവി അല്ലെങ്കിൽ പോലും നൽകുന്ന പരാതികൾ പരിശോധിച്ച് നീതി ലഭ്യമാക്കുകയെന്നതാണ് പാർട്ടിയുടെയും സർക്കാരിന്റെയും നയം. അതിൻ്റെ അടിസ്ഥാനത്തിൽ പി വി അൻവർ നൽകിയ പരാതികൾ പാർടിയും സർക്കാരും പരിശോധിക്കുകയും ചെയ്തതിട്ടുണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സ്വർണക്കടത്ത് സംഘങ്ങൾക്കോ, അവരുടെ പ്രലോഭനങ്ങൾക്കോ വഴങ്ങി സ്വർണം കടത്തുന്ന കേരിയർമാർക്കായി അൻവർ രംഗത്ത് വന്നത് അത്ഭുതം ജനിപ്പിക്കുന്നു.
എം.എല്‍.എ യുടെ ഇത്തരം നീക്കങ്ങൾ സംശയത്തോടെ മാത്രമേ കാണാൻ കഴിയൂ എന്നും അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികളിൽ ശക്തമായി അപലപിക്കുന്നു എന്നും ജിദ്ദ കേന്ദ്ര കമ്മറ്റി പറഞ്ഞു.