റിയാദ്- സ്വദേശത്തും വിദേശത്തുമുള്ള പൊന്നാനി താലൂക്ക് നിവാസികളുടെ ആഗോള സംഘടനയായ പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫെഡറേഷന്റെ സൗദി റിയാദ് ഘടകം ജനറല്‍ ബോഡി യോഗം എക്‌സിറ്റ് 18 ലെ സഫ്‌വാ ഇസ്തിറാഹയില്‍ സംഘടിപ്പിച്ചു. മുഖ്യ രക്ഷാധികാരിയും സാമൂഹ്യപ്രവര്‍ത്തകനുമായ സലീം കളക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിസിനസ് ട്രെയ്‌നറായ ഫസല്‍ റഹ്മാന്‍ മുഖ്യാതിഥിയായി. റിയാദ് കമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അസ്‌ലം കളക്കര ആമുഖം പറഞ്ഞു. വനിതാ പ്രവര്‍ത്തകസമിതി അംഗം സാബിറ ലബീബ് സംഘടനയെ പരിചയപ്പെടുത്തി. ഫസലു കൊട്ടിലുങ്ങലിന്റെ കാലിക പ്രസക്തമായ അഭിനിവേഷം എന്ന കവിതയോടെ തുടങ്ങിയ സാംസ്‌കാരിക സദസ്സില്‍ വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീര്‍ സ്വാഗതവും സെക്രട്ടറി ഫാജിസ് പി നന്ദിയും പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സുഹൈല്‍ മഖ്ദൂമും സാമ്പത്തിക റിപ്പോര്‍ട്ട് ഷമീര്‍ മേഘ, ജനസേവന വിഭാഗം റിപ്പോര്‍ട്ട് അബ്ദുറസാഖ് പുറങ് എന്നിവര്‍ അവതരിപ്പിച്ചു. ജനസേവന വിഭാഗം അംഗങ്ങള്‍ക്കു വേണ്ടി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ‘സാന്ത്വനം’ പദ്ധതി എം.എ ഖാദര്‍ അവതരിപ്പിച്ചു, പദ്ധതിയുടെ ലോഗോ പ്രകാശനം കബീര്‍ കാടന്‍സ്, വി. അഷ്‌കറിന് നല്‍കി നിര്‍വഹിച്ചു. രക്ഷാധികാരി അംഗങ്ങള്‍ ഷംസു പൊന്നാനി, കെ.ടി അബൂബക്കര്‍, ബക്കര്‍ കിളിയില്‍, ഐ ടി ചെയര്‍മാന്‍ സംറൂദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
അംഗങ്ങളുടെ നോര്‍ക്ക, പ്രവാസിക്ഷേമ രജിസ്‌ട്രേഷന് ആസിഫ് മുഹമ്മദ്, ഫസ്‌ലു കൊട്ടിലുങ്ങല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഥിതികള്‍ക്കുള്ള മെമന്റോ വിതരണം മീഡിയ ചെയര്‍മാന്‍ മുജീബ് ചങ്ങരംകുളം, അല്‍ത്താഫ് കളക്കര, ആസിഫ് മുഹമ്മദ് എന്നിവര്‍ നല്‍കി. വനിതാ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്തത്തില്‍ വിവിധതരം നാടന്‍ പലഹാരങ്ങള്‍ വിതരണം ചെയ്തു. വിവിധ കലാ കായിക പരിപാടികള്‍ക്ക് അന്‍വര്‍ ഷാ, മുഫാഷിര്‍, രമേശ് എന്നിവര്‍ നേതൃത്വം നല്‍കി.