- ഇടത് മുന്നണിയിലുള്ള താങ്കൾ എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോൾ ‘ഞാൻ ഇടതുമുന്നണിയിലുണ്ടോ എന്നറിയില്ല. ഞാൻ കോൺഗ്രസുകാരനല്ലേ?’ എന്നായിരുന്നു പി.വി അൻവറിന്റെ മറുചോദ്യം.
- എനിക്ക് പറയാൻ കഴിയുന്നതൊക്കെ ഞാനിപ്പോൾ വിഴുങ്ങിയാണ് സംസാരിക്കുന്നത്. ആയിരം ശതമാനവും പാർട്ടിയിലുള്ള പ്രതീക്ഷ ഇല്ലാതായി. വൈകീട്ട് മാധ്യമങ്ങളെ കാണുന്നുണ്ടെന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ, നാലരക്കുള്ളിൽ അഴിക്കുളളിലാക്കിയില്ലെങ്കിൽ കാണാമെന്നും അൻവർ പ്രതികരിച്ചു.
മലപ്പുറം: തൃശൂർ പൂരം കലക്കിയതിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ റിപോർട്ട് തള്ളിയ സർക്കാർ നടപടിയെ വിമർശിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ.
‘ഇത് ഞാൻ ഇന്നലെ പറഞ്ഞ 2024-ലെ ഏറ്റവും വലിയ തമാശയുടെ മറ്റൊരു എൻഡ് ആണ്. കേസ് ശരിയായ വഴിക്കാണ് പോകുന്നതെന്ന് തനിക്ക് അഭിപ്രായമില്ല. ഇതൊരു നാടകമാണ്. എന്താണ് സംശയമെന്നും പി.വി അൻവർ ചോദ്യത്തോടായി പ്രതികരിച്ചു.
ഇടത് മുന്നണിയിലുള്ള താങ്കൾ എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോൾ ‘ഞാൻ ഇടതുമുന്നണിയിലുണ്ടോ എന്നറിയില്ല. ഞാൻ കോൺഗ്രസുകാരനല്ലേ?’ എന്നായിരുന്നു മറുചോദ്യം.
കോമാളിത്തരത്തിന് കൂട്ടുനിൽക്കാതെ എം.എൽ.എ സ്ഥാനം രാജിവെക്കുമോ എന്ന് ചോദിച്ചപ്പോൾ ‘ജനങ്ങളുമായി കൂടിയാലോചിച്ച് തക്കസമയത്ത് യുക്തമായ തീരുമാനം ഉണ്ടാകു’മെന്നും പ്രതികരിച്ചു.
പാർല്ലമെന്ററി പാർട്ടിയിൽനിന്ന് ഒഴിയുമോ എന്നതടക്കം കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ‘എനിക്ക് പറയാൻ കഴിയുന്നതൊക്കെ ഞാനിപ്പോൾ വിഴുങ്ങിയാണ് സംസാരിക്കുന്നത്. തന്റെ ആരോപണങ്ങളിൽ അന്വേഷണം നടക്കുമെന്ന പാർട്ടിയുടെ വാക്കുകൾ വിശ്വസിച്ചാണ് ഞാൻ തത്കാലം പിൻമാറിയിരുന്നത്. എന്നാൽ, നിഷ്പക്ഷ അന്വേഷണം നടക്കുന്നില്ല. ആയിരം ശതമാനവും പാർട്ടിയിലുള്ള പ്രതീക്ഷ ഇല്ലാതായി. മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിയെ സംരക്ഷിച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനുശേഷം എം.വി ഗോവിന്ദൻ സംസാരിച്ചത്. വൈകീട്ട് മാധ്യമങ്ങളെ കാണുന്നുണ്ടെന്നും ജീവിച്ചിരിപ്പുണ്ടെങ്കിൽ, നാലരക്കുള്ളിൽ അഴിക്കുളളിലാക്കിയില്ലെങ്കിൽ കാണാമെന്നും അൻവർ പ്രതികരിച്ചു.
പൂരം പോലീസാണ് കലക്കിയത്. ഇതിന് ഇടതുപക്ഷം, പ്രത്യേകിച്ച് തൃശൂരിലെ ഇടത് സ്ഥാനാർത്ഥിയായ സുനിൽകുമാർ വലിയ വില നൽകേണ്ടി വരുമെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. പൂരം കലക്കിച്ചതാണെന്നും അൻവർ ആവർത്തിച്ചു.