പൊന്നാനി: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്‌കൂളുകളുടെ പതിനേഴാമത് മലപ്പുറം ജില്ലാ കലോത്സവത്തിന് പൊന്നാനി ആതിഥ്യം വഹിക്കുന്നു. സപ്തം. 26, 28 തീയതികളിൽ പൊന്നാനി ജിം റോഡിലെ എം എസ് എസ് ഹോപ്പ് സ്പെഷ്യൽ സ്‌കൂളിൽ വെച്ചാണ് കലോത്സവം. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. കലോത്സവം ലോഗോ പ്രകാശനവും അരങ്ങേറി.
ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ (ഡി ഡി ഇ) ആണ് സ്വാഗത സംഘം ജനറൽ കൺവീനർ. ലോകസഭാംഗം എം പി അബ്ദുസ്സമദ് സമദാനി, രാജ്യസഭാംഗം പി പി സുനീർ, നിയമസഭാംഗം പി നന്ദകുമാർ, മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം എന്നിവർ മുഖ്യ രക്ഷാധികാരികളുമാണ്.
സ്വാഗതസംഘം യോഗം മുനിസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. കബീർ മലപ്പുറം റിപ്പോർട്ട് അവതരിപ്പിച്ചു. കൺവീനർ പി വി ഹബീബ് റഹ്മാൻ, സ്കൂൾ മാനേജർ സി. വി അബു സാലി, എം എസ് എസ് സെക്രട്ടറി കെ പി സൈഫുള്ള , സ്കൂൾ ഹെഡ് ടീച്ചർ റിജു , ഭിന്നശേഷി അസോസിയേഷൻ (പരിവാർ) പ്രസിഡൻറ് ഉസ്മാൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ കൗൺസിലർ രാധാകൃഷ്ണൻ അധ്യക്ഷൻ വഹിച്ചു
എം എസ് എസ് പ്രസിഡന്റ ഡോ. ടി.കെ സലാഹുദ്ദീൻ, പൊന്നാനി മഖ്ദൂം മുത്തുക്കോയ തങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ലോഗോ പ്രകാശനം നിർവഹിച്ചു. ചക്കോത്ത് രവീന്ദ്രൻ, പ്രകാശൻ , കുഞ്ഞിമുഹമ്മത് കടവനാട് എന്നിവർ പ്രസംഗിച്ചു
ജില്ലയിലെ ഇരുപത് സ്‌കൂളുകളിൽ നിന്നായി ഇരുനൂറോളം വിദ്യാർത്ഥി വിദ്യാർത്ഥിനികൾ വിവിധ മത്സരങ്ങളിൽ മാറ്റുരക്കും. കലോത്സവം വൻ വിജയമാകുന്നതിന് നാട്ടുകാരുടെ സഹകരണം സ്വാഗത സംഘം ഭാരവാഹികൾ അഭ്യർത്ഥിച്ചു.