ജിദ്ദ – സൗദിയില്‍ ചരക്കു ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ വിദേശ ട്രക്കുകള്‍ക്ക് നാലു വ്യവസ്ഥകള്‍ ബാധകമാണെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. ലോജിസ്റ്റി പ്ലാറ്റ്‌ഫോം (bayan.logisti.sa) വഴി ഇലക്‌ട്രോണിക് ട്രാന്‍സ്‌പോര്‍ട്ട് ഡോക്യുമെന്റ് നേടണമെന്നതാണ് വ്യവസ്ഥകളില്‍ പ്രധാനം. സൗദിയിലെ ഏതു നഗരത്തിലേക്കാണോ ചരക്ക് ലോഡുമായി വരുന്നതെങ്കില്‍ മടക്ക യാത്രയില്‍ ആ നഗരത്തില്‍ നിന്നോ മടക്ക യാത്രയില്‍ കടന്നുപോകുന്ന നഗരങ്ങളില്‍ നിന്നോ മാത്രമേ വിദേശ ട്രക്കുകള്‍ക്ക് ചരക്ക് കയറ്റാന്‍ അനുമതിയുള്ളൂ. സൗദിയിലെ നഗരങ്ങള്‍ക്കിടയില്‍ ചരക്ക് നീക്കത്തിന് വിദേശ ട്രക്കുകള്‍ കരാറുകളിലേര്‍പ്പെടാന്‍ പാടില്ല.
ബന്ധപ്പെട്ട വകുപ്പുകളുമായി സാങ്കേതികമായി ബന്ധിപ്പിക്കല്‍ പോലെ സൗദി ട്രക്കുകള്‍ക്ക് ബാധകമായ വ്യവസ്ഥകളും നിയമങ്ങളും വിദേശ ട്രക്കുകളും പാലിക്കല്‍ നിര്‍ബന്ധമാണ്. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴകള്‍ വിദേശ ട്രക്കുകള്‍ കരാതിര്‍ത്തി പോസ്റ്റുകള്‍ വഴി സൗദിയില്‍ പ്രവേശിക്കുന്നതിനും രാജ്യത്തു നിന്ന് പുറത്തുപോകുന്നതിനും മുമ്പായി അടച്ചിരിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.
വിദേശ ട്രക്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന സംവിധാനം സൗദിയില്‍ ചരക്ക് ഗതാഗത മേഖലയില്‍ നീതിപൂര്‍വകമായ മത്സരം കൈവരിക്കാനും മികച്ച നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാനും നിയമവിരുദ്ധ പ്രവണതകള്‍ക്ക് തടയിടാനും ചരക്ക് ഗതാഗത മേഖലയില്‍ സുരക്ഷാ നിലവാരം ഉയര്‍ത്താനും രാജ്യത്തെ റോഡുകളും പശ്ചാത്തല സംവിധാനങ്ങളും കാത്തുസൂക്ഷിക്കാനും ലോജിസ്റ്റിക്‌സ് മേഖലയില്‍ പരിസ്ഥിതി സുസ്ഥിരത കൈവരിക്കാനും സഹായിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു.