ന്യൂഡല്‍ഹി. ഡല്‍ഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആം ആദ്മി പാര്‍ട്ടി നേതാവ് അതിഷി സിങ് സത്യപ്രതിജ്ഞ ചെയ്തു. പുതിയ മന്ത്രിമാരായി ഗോപാല്‍ റായ്, ഇംറാന്‍ ഹുസൈന്‍, കൈലാശ് ഗെലോട്ട്, മുകേഷ് അഹ്‌ലാവത്ത് എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ആര്‍ഭാടങ്ങളിലാത്ത ചടങ്ങായിരുന്നു. ഈ മാസം 26നും 27നും നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ അതിഷിക്ക് സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കണം.
കോണ്‍ഗ്രസിന്റെ ശീല ദിക്ഷിതിനും ബിജെപിയുടെ സുശമ സ്വരാജിനും ശേഷമെത്തുന്ന ഡല്‍ഹിയിലെ മുന്നാം വനിതാ മുഖ്യമന്ത്രിയാണ് അതിഷി. മദ്യനയ കേസില്‍ അറസ്റ്റിലായി ജയിലായിരുന്ന മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ് രിവാള്‍ ജാമ്യം ലഭിച്ച് മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനു പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി പദവിക്കായി തിരഞ്ഞെടുത്തത്. കെജ്രിവാള്‍ മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ അതിഷി കൈകാര്യം ചെയ്തിട്ടുണ്ട്. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ്.
Also Read I അതിഷി സിങ് ദല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രി; പേരിലെ മാര്‍ലെനയെ ഉപേക്ഷിച്ചതിനു കാരണമിതാണ് : അതിഷി സിങ് ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു; 5 പുതിയ മന്ത്രിമാര്‍