Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 31
    Breaking:
    • പ്രവാസി വിദ്യാർഥികൾക്ക് സുവർണാവസരം; ‘ഡാസ’ സ്‌കീമിൽ ഓഗസ്റ്റ് 3 വരെ അപേക്ഷിക്കാം
    • മയക്കുമരുന്ന് ലഹരിയിൽ സഹോദരിയുടെ ഭർത്താവിനെ ആക്രമിച്ചു; പ്രതി കുറ്റക്കാരനെന്ന് കോടതി
    • അനാഥർക്ക് മുന്തിയ പരിഗണന ലഭിക്കുമ്പോൾ മാത്രമേ വിദ്യാഭ്യാസ മുന്നേറ്റങ്ങൾ അർത്ഥവത്താവൂ- സി മുഹമ്മദ് ഫൈസി
    • ബിഷയിൽ കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോവും
    • വയനാട് പുനരധിവാസം: സർവ്വവും നഷ്ടപെട്ടവരുടെ ആവശ്യങ്ങളെ സർക്കാർ നിസാരമായാണ് കാണുന്നതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    മലബാറിന്റെ ഫുട്‌ബോൾ സ്വപ്‌നങ്ങൾക്കു നിറം പകരാൻ ഇനി മാന്ത്രിക ചുവടുകൾ; മറഡോണയെ വാർത്തെടുത്ത അർജന്റീനോസ് ജൂനിയോസിന്റെ പരിശീലകർ കോഴിക്കോട്ടെത്തി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌20/09/2024 Football Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • കുട്ടികൾക്കും കോച്ചുമാർക്കും പരിശീലനം

    കോഴിക്കോട്: മലബാറിലെ കുട്ടികൾക്ക് കാൽപ്പന്തുകളിയുടെ മാന്ത്രിക ചുവടുകൾ പകർന്നുനൽകാൻ ലോക ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ നാട്ടിൽ നിന്ന് കോച്ചുകൾ കോഴിക്കോട്ടെത്തി. മറഡോണയെ വാർത്തെടുത്ത അർജന്റീനോസ് ജൂനിയോസ് ഫുട്‌ബോൾ അക്കാദമിയിലെ പരിശീലകരായ മാറ്റിയാസ് അക്കോസ്റ്റ, അലിജാൻഡ്രോ ലിനോ എന്നിവരാണ് അർജന്റീനയിൽ നിന്നും കോഴിക്കോട്ടെത്തിയത്.

    മലബാർ സ്‌പോർട്‌സ് ആൻഡ് റിക്രിയേഷൻ ഫൗണ്ടേഷനുമായുള്ള(എം.എസ്.ആർ.എഫ്) കരാർ പ്രകാരമാണ് ഇരുവരും കോഴിക്കോട്ടെത്തിയത്. എം.എസ്.ആർ.എഫിനു കീഴിലുള്ള മലബാർ ചാലഞ്ചേഴ്‌സ് ഫുട്‌ബോൾ ക്ലബ്ബ് അക്കാദമിയിലെ കുട്ടികൾക്ക് ഇവർ ഇനി മുതൽ പരിശീലനം നൽകുമെന്ന് എം.എസ്.ആർ.എഫ് ചെയർമാൻ ബി വിജയൻ, ഡയറക്ടർമാരായ സജീവ് ബാബു കുറുപ്പ്, ഡോ. മനോജ് കാളൂർ എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോഴിക്കോട് പെരുന്തുരുത്തി ഭവൻസ് സ്‌കൂളിൽ എം.എസ്.ആർ.എഫ് നിർമിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോൾ ടർഫിലായിരിക്കും പരിശീലനം. കുട്ടികളുടെ സൗകര്യാർത്ഥം മറ്റിടങ്ങളിലേക്കും കോച്ചിംഗ് ക്യാമ്പുകൾ വ്യാപിപ്പിക്കും. ഇന്നു മുതൽ ഒരാഴ്ചക്കാലം കേരളത്തിലെ കോച്ചുകൾക്ക് ഇവർ പരിശീലനം നൽകും. ശേഷം കുട്ടികൾക്കുള്ള ക്യാമ്പിനും തുടക്കമാവും. 8-10, 10-12, 12-14 വയസ് വിഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ലഭ്യമാണ്.

    ആദ്യ ബാച്ചിലേക്ക് ഓക്്‌ടോബർ ആദ്യ വാരം വരെ അപേക്ഷിക്കാം. https://forms.gle/1KBy98r9t8GwpQSXA എന്ന ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് www.malabarchallengersfc.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷകരിൽ നിന്ന് കഴിവുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ഒക്ടോബർ ആദ്യവാരം കോച്ചിംഗ് ക്യാമ്പ് ആരംഭിക്കും.

    കാൽപന്തുകളിയെ നെഞ്ചേറ്റിയ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലെ കുട്ടികൾക്കും ഇനി മുതൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോൾ പരിശീലനത്തിനാണ് ഇത് വഴിയൊരുക്കുക. ലോക ഫുട്‌ബോളിൽ കേരളത്തിന്റെയും ഇന്ത്യയുടേയും പേര് അടയാളപ്പെടുത്തുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് എം.എസ്.ആർ.എഫും മലബാർ ചാലഞ്ചേഴ്‌സും പ്രവർത്തനമാരംഭിച്ചത്.

    പ്രാദേശിക പ്രതിഭകളെ കണ്ടെത്തി അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം ലഭ്യമാക്കി പ്രൊഫഷണൽ ഫുട്‌ബോൾ താരങ്ങളാക്കി മാറ്റുക, അതുവഴി മലബാറിന്റെ മഹത്തരമായ ഫുട്‌ബോൾ പാരമ്പര്യത്തെ പുനഃരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്തുക, 2033ലെ അണ്ടർ 20 ലോകകപ്പ്, 2034ലെ ലോക കപ്പ് ഫുട്‌ബോൾ എന്നിവയുടെ അവസാന റൗണ്ടുകളിൽ ഇന്ത്യൻ ടീമിന്റെ സാനിധ്യം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. വൈകാതെ 10 ഏക്കർ സ്ഥലത്ത് 350 മുതൽ 400 വരെ കുട്ടികളെ താമസിപ്പിച്ചു പരിശീലിപ്പിക്കാവുന്ന റസിഡൻഷ്യൽ അക്കാദമിയും എം.എസ്.ആർ.എഫ് ലക്ഷ്യമിടുന്നതായി സാരഥികൾ വ്യക്തമാക്കി.

    ഗോവ മുൻ ചീഫ് സെക്രട്ടറി ബി വിജയൻ, ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ബ്രഹ്മാനന്ദ് ശങ്ക് വാൽക്കർ, വിദേശകാര്യ മന്ത്രാലയം മുൻ ജോ. സെക്രട്ടറിയും ഇന്ത്യൻ അംബാസിഡറുമായിരുന്ന സജീവ് ബാബു കുറുപ്പ്, കേരള മുൻ ചീഫ് സെക്രട്ടറിയും നിലവിലെ കെ.എസ്.ഐഡിസി ചെയർമാനുമായ പോൾ ആന്റണി, തമിഴ്‌നാട് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സ്‌കന്ദൻ കൃഷ്ണൻ, മുൻ ഇൻകം ടാക്‌സ് കമ്മിഷണർ പോൾ ജോർജ്ജ്, എൻ.ഐ.എ മുൻ എസ്.പി രാജ് മോഹൻ, ചെന്നൈയിലെ അവ്‌ലോൺ ടെക്‌നോളജി ചെയർമാൻ ടി.കെ. ഇമ്പിച്ചമ്മദ്, ഡോ. മനോജ് കാളൂർ തുടങ്ങിയ നേതൃനിരയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kozhikode malabar football new move The coaches of Argentinos Junios
    Latest News
    പ്രവാസി വിദ്യാർഥികൾക്ക് സുവർണാവസരം; ‘ഡാസ’ സ്‌കീമിൽ ഓഗസ്റ്റ് 3 വരെ അപേക്ഷിക്കാം
    30/07/2025
    മയക്കുമരുന്ന് ലഹരിയിൽ സഹോദരിയുടെ ഭർത്താവിനെ ആക്രമിച്ചു; പ്രതി കുറ്റക്കാരനെന്ന് കോടതി
    30/07/2025
    അനാഥർക്ക് മുന്തിയ പരിഗണന ലഭിക്കുമ്പോൾ മാത്രമേ വിദ്യാഭ്യാസ മുന്നേറ്റങ്ങൾ അർത്ഥവത്താവൂ- സി മുഹമ്മദ് ഫൈസി
    30/07/2025
    ബിഷയിൽ കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോവും
    30/07/2025
    വയനാട് പുനരധിവാസം: സർവ്വവും നഷ്ടപെട്ടവരുടെ ആവശ്യങ്ങളെ സർക്കാർ നിസാരമായാണ് കാണുന്നതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ
    30/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version