മലപ്പുറം- തന്നെ വർഗീയ വാദി എന്ന് വിളിച്ച അഡ്വ. ജയശങ്കറിനെതിരെ അതിരൂക്ഷ പരാമർശവുമായി പി.വി അൻവർ എം.എൽ.എ. നാടിനെ സംരക്ഷിക്കേണ്ട പോലീസിലെ ചില ഉദ്യോഗസ്ഥരുടെ മാഫിയ കൂട്ടുകെട്ടിനെതിരെ വിമർശിച്ച തന്നെ മതവർഗീയ വാദി എന്നു വിളിച്ച ജയശങ്കർ മാപ്പു പറഞ്ഞില്ലെങ്കിൽ മലം കൊണ്ട് അഭിഭേഷകം ചെയ്യുമെന്ന് അൻവർ മുന്നറിയിപ്പ് നൽകി. അതിന്റെ പേരിൽ ജയിലിൽ കിടന്നാലും കുഴപ്പമില്ലെന്നും അൻവർ വ്യക്തമാക്കി.
ജയശങ്കറിനെ പോലെയുള്ള ഒരു തെണ്ടിയെയും ചെറ്റയെയും ഇതേവരെ കേരളം കണ്ടിട്ടില്ല. ജയശങ്കർ എത്ര തന്തക്കുണ്ടായതാണെന്ന് അറിയില്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത നേതാവിന്റെ മകനാണ് താനെന്നും അൻവർ പറഞ്ഞു.
ജയശങ്കർ മാപ്പു പറഞ്ഞില്ലെങ്കിൽ നേരിട്ട് എത്തി ജയശങ്കറിന്റെ മേലാകെ മലംകൊണ്ട് അഭിഷേകം ചെയ്യും. ബക്കറ്റിൽ കക്കൂസ് മാലിന്യവുമായി ഞാനെത്തും. വർഗീയ വാദികളിൽനിന്ന് പണം വാങ്ങി എന്നെപോലെയുള്ളവരെ അവഹേളിക്കുന്നത് ജയശങ്കറിന്റെ പതിവാണ്. മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും കോടിയേരി ബാലകൃഷ്ണനെയും അവഹേളിച്ചിട്ടുണ്ട്. എന്നെ കൊള്ളക്കാരനും മലയിടിക്കുന്നവനും ആക്കിയിട്ടുണ്ട്. എന്നാൽ അതിലൊന്നും എനിക്ക് വിഷയമില്ല. മതവർഗീയവാദി ആക്കിയതിനെ ഒരു നിലക്കും പൊറുക്കാൻ തയ്യാറല്ല. ജയശങ്കറിന്റെ ഓഫീസിലെത്തി മലം കൊണ്ട് അഭിഷേകം ചെയ്യും. മാപ്പു പറഞ്ഞില്ലെങ്കിൽ എം.ജി റോഡിലുള്ള നിന്റെ ഓഫീസിലെത്തി കളസം കീറി മലം ഒഴിക്കുമെന്നും അൻവർ മുന്നറിയിപ്പ് നൽകി.