റിയാദ്- അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ വിദ്യാര്‍ഥി സമരം നയിച്ചു സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സീതാറാം യെച്ചൂരി കഴിഞ്ഞ അര നൂറ്റാണ്ടായി പോരാട്ടത്തിലായിരുന്നുവെന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും നവോദയ റിയാദ് അറിയിച്ചു. അധികാരം കയ്യാളുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നതിനിടയിലാണ് അദ്ദേഹം വിടവാങ്ങുന്നത്. അക്കാദമിക് കേന്ദ്രങ്ങളും പൊതുഇടങ്ങളും രാജ്യസഭയുമൊക്കെ തന്റെ പോരാട്ടത്തിന്റെ അരങ്ങാക്കി മാറ്റാന്‍ കഴിഞ്ഞ സി പി എം നേതാവായിരുന്നു അദ്ദേഹം. യെച്ചൂരിയുടെ വാക്കുകള്‍ക്ക് എന്നും രാജ്യം ശ്രദ്ധ കൊടുത്തിരുന്നു. രാഷ്ട്രീയ സംഭവങ്ങളെയും നിയമനിര്‍മ്മങ്ങങ്ങളെയും കൃത്യമായി പഠിച്ച് യെച്ചൂരി നടത്തിയിരുന്ന വിമര്‍ശനങ്ങളെ ഖണ്ഡിക്കുക ആര്‍ക്കും അത്ര എളുപ്പമായിരുന്നില്ല. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടുന്ന സാധാരണ ജനവിഭാഗത്തിനുവേണ്ടി നിരന്തരം സംസാരിച്ചിരുന്ന ഒരു ദേശീയ നേതാവിന്റെ നഷ്ടം സമകാലിക രാഷ്ട്രീയത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിക്കുക. യെച്ചൂരിയുടെ വിയോഗത്തില്‍ നവോദയ പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group