റിയാദ് – കേളി കാലാസംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേളിയുടെ ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറി. റിയാദിലെ ബത്ഹയിലെ ഹോട്ടല്‍ ഡിപാലസ് ബില്‍ഡിങ്ങിലെ 114ാം നമ്പര്‍ റൂമിലാണ് ഇനിമുതല്‍ കേളിയുടെ കേന്ദ്ര കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുക.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഓഫിസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന പരിപാടിയില്‍ ആക്ടിങ് സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍, സുരേന്ദ്രന്‍ കൂട്ടായ്, പ്രഭാകരന്‍ കണ്ടോന്താര്‍, ചന്ദ്രന്‍ തെരുവത്ത്, സീബാ കൂവോട്, ഷമീര്‍ കുന്നുമ്മല്‍ കേളി ജോയിന്റ് സെക്രട്ടറി സുനില്‍ കുമാര്‍, വൈസ് പ്രസിഡന്റുമാരായ രജീഷ് പിണറായി, ഗഫൂര്‍ ആനമങ്ങാട്, ചില്ല കോഡിനേറ്റര്‍ സുരേഷ് ലാല്‍, ജീവകാരുണ്യ കമ്മറ്റി ആക്ടിങ് കണ്‍വീനര്‍ നാസര്‍ പൊന്നാനി, സാംസ്‌കാരിക വിഭാഗം കണ്‍വീനര്‍ ഷാജി റസാഖ്, സൈബര്‍വിങ് കണ്‍വീനര്‍ ബിജു തായമ്പത്ത്, സ്‌പോട്‌സ് വിഭാഗം കണ്‍വീനര്‍ ഹസ്സന്‍ പുന്നയൂര്‍ മാധ്യമ വിഭാഗം ചെയര്‍മാന്‍ ശ്രീകുമാര്‍ വാസു, മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ സെക്രട്ടറി ജോമോന്‍ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.