മലപ്പുറം: സൂപ്പര്‍ ലീഗ് കേരളയില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സിന് ജയം. തൃശൂര്‍ മാജിക്ക് എഫ്സിയെ 2-1നാണ് കണ്ണൂര്‍ വീഴ്ത്തിയത്. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് കണ്ണൂരിന്റെ തിരിച്ചുവരവ്. തൃശ്ശൂരിന് വേണ്ടി 36ാം മിനിറ്റില്‍ അഭിജിത്ത് ആണ് സ്കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ സി കെ വിനീതിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.
രണ്ടാം പകുതിയിലാണ് കണ്ണൂര്‍ വാരിയേഴ്സ് തിരിച്ചുവരവ് നടത്തിയത്. 76ാം മിനിറ്റില്‍ ഡേവിഡ് ഗ്രാന്ഡെയിലൂടെ കണ്ണൂര്‍ സമനില പിടിച്ചു. 95ാം മിനിറ്റിലാണ് കണ്ണൂരിന്റെ വിജയഗോള്‍ പിറന്നത്. ആല്‍വാരോ അല്‍വാരസിന്റെ ഒരു ഹെഡറിലൂടെ ആയിരുന്നു വിജയഗോള്‍. 88ാം മിനിറ്റില്‍ തൃശൂരിന്റെ ഹെന്ററി ആന്റണി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.