Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • ചാമ്പ്യൻസ് ആർ കമിങ്; പ്രധാന മന്ത്രിക്കും,കേരള മുഖ്യമന്ത്രിക്കും നന്ദി; പ്രമോ വീഡിയോ പങ്കുവെച്ച് എ.എഫ്.എ
    • അൽ അഹ്ലി സൗദി രാജാക്കന്മാർ; ക്രിസ്റ്റ്യാനോയുടെ അൽ നസറിന് നിരാശയോടെ മടക്കം
    • ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുക ലക്ഷ്യം; ഇന്ത്യയിൽ പ്രമോഷണൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ച് ഒമാൻ
    • സുരക്ഷാ ആശങ്ക: റിയാദിൽ രണ്ട് വിനോദ പരിപാടികൾ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍
    • രക്തദാനം നടത്തി സൗദി ആരോഗ്യ-ടൂറിസം മന്ത്രിമാർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ഹജ് വളണ്ടിയര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും – ഇന്ത്യന്‍ അംബാസഡര്‍

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം03/09/2024 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ഹജ് സമയത്ത് ഹാജിമാര്‍ക്ക് സേവനം ചെയ്യാന്‍ കെഎംസിസി വളണ്ടിയര്‍മാര്‍ക്ക് സൗകര്യമൊരുക്കുന്നത് സംബന്ധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ രാജ്യസഭാംഗം അഡ്വ. ഹാരിസ് ബീരാനുമായി റിയാദിലെ എംബസിയില്‍ നടന്ന കൂടികാഴ്ച്ചയില്‍ പറഞ്ഞു. ഇക്കഴിഞ്ഞ സീസണില്‍ മുന്‍ വര്‍ഷങ്ങളെ പോലെ സൗദിയിലെ വിവിധ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ക്ക് മക്കയിലേക്ക് അനുമതിയുണ്ടായിരുന്നില്ല. ഹജ്ജ് വളണ്ടിയര്‍ സേവനത്തില്‍ സൗദി അതോറിറ്റിയുടെ തീരുമാനങ്ങള്‍ക്ക് വിധേയമായി മാത്രമാണ് കാര്യങ്ങള്‍ നീക്കാന്‍ സാധിക്കുക.

    മിനയുള്‍പ്പെടെയുള്ള പുണ്യപ്രദേശങ്ങളില്‍ ഹാജിമാരൊഴികെ മറ്റുള്ളവര്‍ക്ക് അനുമതി നല്‍കില്ലെന്നാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്. നാട്ടില്‍ നിന്ന് കേന്ദ്ര ഹജ്ജ് സമിതിയോടൊപ്പം എത്തുന്ന വളണ്ടിയര്‍ സംഘത്തോടൊപ്പം അണിചേരാന്‍ പരിചയ സമ്പന്നരായ കെഎംസിസി ഉള്‍പ്പടെയുളള സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്ക് സൗകര്യമൊരുക്കണമെന്ന് അഡ്വ. ഹാരിസ് ബീരാന്‍ എം പി ആവശ്യമുന്നയിച്ചു. ഇക്കൊല്ലം ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് നേരിട്ട പ്രയാസങ്ങളും അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്തി. ഫ്‌ളൈറ്റ് ഷെഡ്യൂളിലെ മാറ്റമാണ് ചിലര്‍ക്ക് പ്രയാസം നേരിടാന്‍ കാരണമെന്ന് അംബാസഡര്‍ വ്യക്തമാക്കി. ഓരോ ദിവസവും എത്തുന്ന തീര്‍ഥാടകര്‍ക്ക് ബില്‍ഡിങ് നമ്പര്‍ ക്രമപ്പെടുത്തുകയാണ് പതിവ്. വിമാന ഷെഡ്യൂള്‍ മാറുമ്പോള്‍ ദിവസവും മാറും. തീര്‍ത്ഥാടകര്‍ മറ്റു താമസ കേന്ദ്രങ്ങളിലേക്ക് മാറിപോകുന്നതാണ് പ്രയാസം നേരിടാന്‍ കാരണമായത്. എങ്കിലും അവര്‍ക്കെല്ലാം സൗകര്യങ്ങള്‍ ഒരുക്കാന്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ജാഗ്രത പാലിച്ചിട്ടുണ്ട് .

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഓണ്‍ലൈന്‍ ആയി ഉപരിപഠനം നടത്തുന്നവര്‍ക്ക് സൗദിയില്‍ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കും. പരീക്ഷ ആവശ്യപ്പെട്ടുള്ള സര്‍വകലാശാലകളുടെ അപേക്ഷ പരിഗണിക്കുകയും അതിനുള്ള സെന്റര്‍ എംബസിയുടെ മേല്‍നോട്ടത്തില്‍ ഒരുക്കുകയും ചെയ്യാനാവും.
    സൗദിയില്‍ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതില്‍ അനുമതി ലഭിക്കുന്ന മുറക്ക് മാനദണ്ഡങ്ങള്‍ അന്വേഷിച്ച് പാലിച്ച് നടപടികള്‍ പൂര്‍ത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് വിദേശ കാര്യ മന്ത്രാലയത്തില്‍ അന്വേഷിച്ച് സാധ്യമാകുന്നത് ചെയ്യുമെന്നും അംബാസഡര്‍ പറഞ്ഞു. നിലവില്‍ വിദേശ സര്‍വകലാശാലകളുടെ ഓഫ് കാമ്പസുകള്‍ക്ക് വ്യാപകമായ വിധത്തില്‍ അനുമതി നല്‍കി തുടങ്ങിയിട്ടില്ല.

    കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് അന്തിമഘട്ടത്തിലാണ്. സൗദി വിദേശ കാര്യമന്ത്രാലയം വഴി കൃത്യമായ ഫോളോഅപ് നടക്കുന്നുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സ്വാഭാവികമായ കാലതാമസമാണുള്ളത്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ അബ്ദുറഹീം നാട്ടിലെത്തും. വന്‍തുക ദിയ തുക കണ്ടെത്തിയ കൂട്ടായ്മയെ അംബാസഡര്‍ അഭിനന്ദിച്ചു.

    സൗദി ജയിലുകളില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയായിട്ടും ജയില്‍ മോചിതരാകാന്‍ സാധിക്കാത്തവരുടെ കേസുകളില്‍ കാര്യമായ ശ്രദ്ധ പതിയണമെന്നും ആവശ്യമായ നിയമ സഹായം നല്‍കി അവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണമെന്നുമുള്ള ആവശ്യത്തിനും അംബാസഡര്‍ അനുകൂലമായ പ്രതികരിച്ചു. ഇന്ത്യന്‍ എംബസിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ലേബര്‍ വെല്‍ഫെയര്‍ വിഭാഗവും പാസ്‌പോര്‍ട്ട് വിഭാഗവും സേവന സജ്ജരായി രംഗത്തുണ്ടെന്നും അംബാസഡര്‍ അറിയിച്ചു. ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടെന്നും ഇഖാമ കാലാവധി തീര്‍ന്നവരും ഹുറൂബിലകപ്പെട്ടവരുമായ അനധികൃതമായി സൗദിയില്‍ കഴിയുന്ന ഇന്ത്യക്കാരെ ദീര്‍ഘമായ നിയമ നടപടികള്‍ക്ക് വിധേയരാകാത്ത വിധം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.

    സൗദിയിലെ ഉള്‍ഭാഗങ്ങളില്‍ ജോലിയെടുക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ യാത്ര പ്രതിസന്ധിക്ക് അറുതി വരുത്താന്‍ കൂടുതല്‍ വിമാനങ്ങള്‍ക്കായി ഇന്ത്യന്‍ മിഷന്റെ ശ്രദ്ധപതിയാണമെന്ന് അഡ്വ.ഹാരിസ് ബീരാന്‍ ആവശ്യപെട്ടു. റിയാദ്, ജിദ്ദ, ദമാം ഒഴികെയുള്ള മറ്റു വിമാനത്താവളങ്ങളിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് ശ്രമം വേണമെന്ന് ആവശ്യത്തോടും സാധ്യമാകുന്നത് ചെയ്യുമെന്ന് അംബാസഡര്‍ അറിയിച്ചു. അബഹ വിമാനത്താവളം കൂടുതല്‍ വിപുലീകരിക്കുന്നതോടെ നേരിട്ടുള്ള വിമാനങ്ങള്‍ ആരംഭിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    സൗദിയില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദ്ദേഹങ്ങള്‍ നാട്ടിലേക്കെത്തിക്കുന്നതില്‍ കാലതാമസമില്ലെന്നും വെല്‍ഫെയര്‍ വിഭാഗം സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കി വരുന്നുണ്ടെന്നും ഇത്തരം വിഷയങ്ങള്‍ക്ക് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് സാധ്യമാകുന്ന സഹായങ്ങള്‍ നല്‍കുമെന്നും അംബാസഡര്‍ പറഞ്ഞു.സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോന്‍ കാക്കിയ, ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ എന്നിവര്‍ എംപിയോടൊപ്പം ഉണ്ടായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ചാമ്പ്യൻസ് ആർ കമിങ്; പ്രധാന മന്ത്രിക്കും,കേരള മുഖ്യമന്ത്രിക്കും നന്ദി; പ്രമോ വീഡിയോ പങ്കുവെച്ച് എ.എഫ്.എ
    23/08/2025
    അൽ അഹ്ലി സൗദി രാജാക്കന്മാർ; ക്രിസ്റ്റ്യാനോയുടെ അൽ നസറിന് നിരാശയോടെ മടക്കം
    23/08/2025
    ടൂറിസം മേഖലയിലെ സഹകരണം വർധിപ്പിക്കുക ലക്ഷ്യം; ഇന്ത്യയിൽ പ്രമോഷണൽ വർക്ക്‌ഷോപ്പുകൾ സംഘടിപ്പിച്ച് ഒമാൻ
    23/08/2025
    സുരക്ഷാ ആശങ്ക: റിയാദിൽ രണ്ട് വിനോദ പരിപാടികൾ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ഗവര്‍ണര്‍
    23/08/2025
    രക്തദാനം നടത്തി സൗദി ആരോഗ്യ-ടൂറിസം മന്ത്രിമാർ
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version