Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    • ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    • ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    • ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    • ജിസാൻ ഹൈവേയിൽ വാഹനാപകടം: മഞ്ചേരി സ്വദേശി മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഓൺലൈൻ പഠിതാക്കൾക്ക് സൗദിയിൽ പരീക്ഷാ സെന്റർ- ഇന്ത്യൻ അംബാസഡർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/09/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ഇന്ത്യയിലെ സർവകലാശാലകളിൽ ഓൺലൈൻ ആയി ഉപരിപഠനം നടത്തുന്നവർക്ക് സൗദിയിൽ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ.
    രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാനുമായി റിയാദിലെ എംബസിയിൽ നടന്ന കൂടികാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷ ആവശ്യപ്പെട്ടുള്ള സർവകലാശാലകളുടെ അപേക്ഷ പരിഗണിക്കുകയും അതിനുള്ള സെന്റർ എംബസിയുടെ മേൽനോട്ടത്തിൽ ഒരുക്കുകയും ചെയ്യാനാവും.

    സൗദിയിൽ ഓഫ് കാമ്പസ് സ്ഥാപിക്കുന്നതിൽ അനുമതി ലഭിക്കുന്ന മുറക്ക് മാനദണ്ഡങ്ങൾ അന്വേഷിച്ച് പാലിച്ച് നടപടികൾ പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് വിദേശ കാര്യ മന്ത്രാലയത്തിൽ അന്വേഷിച്ച്
    സാധ്യമാകുന്നത് ചെയ്യും. നിലവിൽ വിദേശ സർവകലാശാലകളുടെ ഓഫ് കാമ്പസുകൾക്ക് വ്യാപകമായ വിധത്തിൽ അനുമതി നൽകി തുടങ്ങിയിട്ടില്ലെന്നും അംബാസിഡർ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ കേസ് അന്തിമഘട്ടത്തിലാണ്. സൗദി വിദേശ കാര്യമന്ത്രാലയം വഴി കൃത്യമായ ഫോളോഅപ് നടക്കുന്നുണ്ട്. നിയമ നടപടികൾ പൂർത്തിയാക്കാനുള്ള സൗദി അതോറിറ്റികളിലുള്ള സ്വാഭാവികമായ കാലതാമസമാണുള്ളത്. നടപടികൾ പൂർത്തിയായാൽ ഉടനെ അബ്ദുറഹീം നാട്ടിലെത്തും. വൻതുക ദിയ തുക കണ്ടെത്തിയ കൂട്ടായ്‌മയെ അംബാസഡർ അഭിനന്ദിച്ചു .

    ഹജ്ജ് വളണ്ടിയർ സേവനത്തിൽ സഊദി അതോറിറ്റിയുടെ തീരുമാനങ്ങൾക്ക് വിധേയമായി മാത്രമാണ് കാര്യങ്ങൾ നീക്കാൻ സാധിക്കുക. മിനയുൾപ്പടെയുള്ള പുണ്യപ്രദശങ്ങളിൽ ഹാജിമാരൊഴികെ മറ്റുള്ളവർക്ക് അനുമതി നൽകില്ലെന്നാണ് അതോറിറ്റിയുടെ കർശനമായ മുന്നറിയിപ്പ്. നാട്ടിൽ നിന്ന് കേന്ദ്ര ഹജ്ജ് സമിതിയോടൊപ്പം എത്തുന്ന വളണ്ടിയർ സംഘത്തോടൊപ്പം അണിചേരാൻ പരിചയ സമ്പന്നരായ കെഎംസിസി ഉൾപ്പടെയുളള സന്നദ്ധ സംഘടനാ പ്രവർത്തകരെ കൂടി ഉൾപ്പെടുത്തണമെന്ന് അഡ്വ. ഹാരിസ് ബീരാൻ എം പി ആവശ്യമുന്നയിച്ചു.

    ഇക്കൊല്ലം ഹജ്ജിനെത്തിയ തീർത്ഥാടകർക്ക് നേരിട്ട പ്രയാസങ്ങളും അംബസഡറുടെ ശ്രദ്ധയിൽ പെടുത്തി. ഫ്‌ളൈറ്റ് ഷെഡ്യൂളിലെ മാറ്റമാണ് ചിലർക്ക് മാത്രം പ്രയാസം നേരിടാൻ കാരണമെന്ന് അംബാസഡർ വ്യക്തമാക്കി. ഓരോ ദിവസവും എത്തുന്ന തീർത്ഥാടകർക്ക് ബിൽഡിങ് നമ്പർ ക്രമപ്പെടുത്തുകയാണ് പതിവ്. വിമാന ഷെഡ്യൂൾ മാറുമ്പോൾ ദിവസവും മാറി തീർത്ഥാടകർ മറ്റു താമസ കേന്ദ്രങ്ങളിലേക്ക് മാറിപോകുന്നതാണ് പ്രയാസം നേരിടാൻ കാരണമായത്. എങ്കിലും അവർക്കെല്ലാം സൗകര്യങ്ങൾ ഒരുക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ജാഗ്രത പാലിച്ചിട്ടുണ്ട് .

    സൗദി ജയിലുകളിൽ ശിക്ഷാ കാലാവധി പൂർത്തിയായിട്ടും ജയിൽ മോചിതരാകാൻ സാധിക്കാത്തവരുടെ കേസുകളിൽ കാര്യമായ ശ്രദ്ധ പതിയണമെന്നും ആവശ്യമായ നിയമ സഹായം നൽകി അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കണമെന്നുമുള്ള ആവശ്യത്തിനും അംബാസഡർ അനുകൂലമായ പ്രതികരിച്ചു . ഇന്ത്യൻ എംബസിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലേബർ വെൽഫെയർ വിഭാഗവും പാസ്‌പോർട്ട് വിഭാഗവും സേവന സജ്ജരായി രംഗത്തു ണ്ടെന്നും അംബാസഡർ അറിയിച്ചു. ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടെന്നും

    ഇഖാമ കാലാവധി തീർന്നവരും ഹുറൂബിലകപ്പെട്ടവരുമായ അനധികൃതമായി സൗദിയിൽ കഴിയുന്ന ഇന്ത്യക്കാരെ ദീർഘമായ നിയമ നടപടികൾക്ക് വിധേയരാകാത്ത വിധം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പബ്ലിക് റൈറ്സിൽ നിന്നുള്ള നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കിയാലും പ്രൈവറ്റ് റൈറ്സിൽ നടപടികൾ തീരാത്തതാണ് കാലതാമസത്തിന് കാരണം.
    സൗദി അതോറിറ്റികളിലെ കാലതാമസം സ്വാഭാവികമാണെന്നും എംബസിയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ എളുപ്പമാക്കുമെന്നും അംബാസഡർ പറഞ്ഞു. ഇക്കാര്യത്തിൽ നിലവിൽ പൊതുമാപ്പ് പ്രഖ്യാപിക്കാൻ ഇടയില്ല.

    സൗദിയിലെ ഉൾഭാഗങ്ങളിൽ ജോലിയെടുക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ യാത്ര പ്രതിസന്ധിക്ക് അറുതി വരുത്താൻ കൂടുതൽ വിമാനങ്ങൾക്കായി ഇന്ത്യൻ മിഷന്റെ ശ്രദ്ധപതിയാണമെന്ന് അഡ്വ.ഹാരിസ് ബീരാൻ ആവശ്യപെട്ടു. റിയാദ് , ജിദ്ദ , ദമാം ഒഴികെയുള്ള മറ്റു വിമാനത്താവളങ്ങളിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾക്ക് ശ്രമം വേണമെന്ന് ആവശ്യത്തോടും സാധ്യമാകുന്നത് ചെയ്യുമെന്ന് അംബാസഡർ അറിയിച്ചു. അബഹ വിമാനത്താവളം കൂടുതൽ വിപുലീകരിക്കുന്നതോടെ നേരിട്ടുള്ള വിമാനങ്ങൾ ആരംഭിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    സൗദിയിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദ്ദേഹങ്ങൾ നാട്ടിലേക്കെത്തിക്കുന്നതിൽ കാലതാമസമില്ലെന്നും വെൽഫെയർ വിഭാഗം സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കി വരുന്നുണ്ടെന്നും ഇത്തരം വിഷയങ്ങൾക്ക് വെൽഫെയർ ഫണ്ടിൽ നിന്ന് സാധ്യമാകുന്ന സഹായങ്ങൾ നൽകുമെന്നും അംബാസഡർ അഡ്വ. ഹാരിസ് ബീരാൻ എം പി യെ അറിയിച്ചു.
    സൗദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി പി മുസ്തഫ എന്നിവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haris Beeran Online Exam
    Latest News
    യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    19/05/2025
    ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    19/05/2025
    ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    19/05/2025
    ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    19/05/2025
    ജിസാൻ ഹൈവേയിൽ വാഹനാപകടം: മഞ്ചേരി സ്വദേശി മരിച്ചു
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version