ജിദ്ദ – ശറഫിയയില്‍ നിന്ന് നിയമവിരുദ്ധ പുകയില ഉല്‍പന്നങ്ങള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ച് ജിദ്ദ നഗരസഭ പിടികൂടി. പ്ലാസ്റ്റിക് കീസുകളില്‍ നിറച്ച സംശയകരമായ ഉല്‍പന്നങ്ങള്‍ വിദേശ തൊഴിലാളികള്‍ കാറില്‍ കയറ്റുന്നത് നഗരസഭക്കു കീഴിലെ ഫീല്‍ഡ് പരിശോധനാ സംഘത്തിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
തുടര്‍ന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി നിയമവിരുദ്ധ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. മാലിന്യങ്ങള്‍ സൂക്ഷിക്കാനുള്ള കറുത്ത പ്ലാസ്റ്റിക് കീസുകളില്‍ നിറച്ച് ഏതാനും കാറുകളില്‍ സൂക്ഷിച്ച നിലയില്‍ 60,000 ലേറെ പേക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ് കണ്ടെത്തിയതെന്ന് ജിദ്ദ നഗരസഭ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group