മൊണാക്കോ: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് യുവേഫയുടെ ആദരം. ചാംപ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ക്കുള്ള പുരസ്‌കാരം നല്‍കിയാണ് യുവേഫാ താരത്തെ ആദരിച്ചത്.ഇന്ന് നടന്ന ചാംപ്യന്‍സ് ലീഗ് ഡ്രോയ്ക്ക് മുമ്പാണ് റൊണാള്‍ഡോയെ പുരസ്‌കാരം നല്‍കിയ യുവേഫാ ആദരിച്ചത്. ചാംപ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ വര്‍ഷങ്ങളായുള്ള അപ്രമാധിത്വത്തിനാണ് പുരസ്‌കാരം. 183 ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങളില്‍ നിന്നായി താരം 140 ചാംപ്യന്‍സ് ലീഗ് ഗോളുകള്‍ നേടിയിട്ടുണ്ട്.
സ്‌പോര്‍ട്ടിങ് ക്ലബ്ബ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്കായുള്ള താരം ചാംപ്യന്‍സ് ലീഗില്‍ കളി്ച്ചത്. ലയണല്‍ മെസ്സിയേക്കാള്‍ 11 ഗോളിന്റെ ലീഡാണ് റൊണാള്‍ഡോയ്ക്ക് ചാംപ്യന്‍സ് ലീഗില്‍ ഉള്ളത്. 18 വര്‍ഷം ചാംപ്യന്‍സ് ലീഗിന്റെ ജീവനാഡിയായി റൊണാള്‍ഡോ നിന്നു.ചാംപ്യന്‍സ് ലീഗ് എന്ന ടൂര്‍ണ്ണമെന്റിന് കൂടുതല്‍ താര പരിവേഷം നല്‍കിയതും റൊണാള്‍ഡോയാണെന്ന് യുവേഫ വ്യക്തമാക്കി. താരത്തിന്റെ സാന്നിധ്യവും നേട്ടങ്ങളും യുവാക്കളെ ഫുട്‌ബോളിലേക്ക് ആകര്‍ഷിച്ചുവെന്നും യുവേഫാ സൂചിപ്പിച്ചു.