Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    • ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    • ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    • ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    • ജിസാൻ ഹൈവേയിൽ വാഹനാപകടം: മഞ്ചേരി സ്വദേശി മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    മുസ്‌ലിം സമുദായം യോജിക്കാവുന്ന മേഖലകളിൽ യോജിച്ചു മുന്നേറണം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/08/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- മുസ്ലിം സമുദായം യോജിക്കാവുന്ന മേഖലകളിൽ യോജിച്ചും ഒരുമിച്ചും മുന്നേറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ. കേരളത്തിലെ വിവിധ വംശപരമ്പരികളിലെ തങ്ങന്‍മാരെ പങ്കെടുപ്പിച്ച് മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മുൽത്തഖൽ അഷ്റാഫ് സാദാത്ത് സംഗമവും ഫെസ്റ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    മുസ്‌ലിം സമുദായം പല സംഘടനകളിലായി പ്രവർത്തിച്ചുവരുന്ന നാടാണ് നമ്മുടേത്. ഇതിനിടയിൽ ചിന്തിക്കുന്നവർ കുറയുകയും തർക്കിക്കുന്നവർ കൂടുകയും ചെയ്യുന്നതാണ് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നം. തർക്കം ഒന്നിനും പരിഹാരമല്ല. കഴിഞ്ഞ കാലങ്ങളിലെ വീഴ്ചകളിലും പോരായ്മകളിലും തർക്കിച്ച് കാലം കഴിച്ചു കൂടുന്നതിന് പകരം തെറ്റുകളും കുറ്റങ്ങളും പരസ്പരം പൊറുത്ത് നാം മുന്നേറണം. വിട്ടുവീഴ്ച ചെയ്യുമ്പോഴാണ് നമ്മുടെ അഭിമാനം ഉയരുന്നത്. ആര് ജയിച്ചു, ആര് തോറ്റു എന്ന് അന്വേഷിക്കുന്നതിന് പകരം അല്ലാഹുവിന് മുന്നിൽ നമുക്ക് ഒരുമിച്ച് ജയിക്കണം. അതാണ് നമ്മുടെ ആത്യന്തിക ലക്ഷ്യം. അതിനുള്ള തുടക്കമാണ് ഈ സംഗമം – സാദിഖലി തങ്ങൾ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിലെ മുസ്ലിം സമുദായത്തിന് ദിശാബോധം പകരുന്നതിൽ സാദാത്തീങ്ങൾ വഹിച്ച പങ്ക് നിസ്തുലമാണ്. മുസ്ലിം സമുദായത്തിന് മാത്രമല്ല സഹോദര സമുദായങ്ങൾക്കും സാദാത്തീങ്ങളുടെ സേവനങ്ങൾ ആശ്വാസം പകരുന്നുണ്ടെന്നും തങ്ങൾ പറഞ്ഞു.

    വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലയിൽ സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി തങ്ങൾ നടത്തുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ദക്ഷിണേന്ത്യയിൽ തന്നെ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന സ്ഥാപനമാണ് മഅദിൻ അക്കാദമിയെന്നും സാദിഖലി തങ്ങൾ പറഞ്ഞു,

    മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ അധ്യക്ഷത വഹിച്ചു. സാദാത്തുക്കൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടെന്നും അഹ് ലുസ്സുന്നക്ക് എക്കാലത്തും നേതൃ പരമായ പങ്ക് വഹിച്ചത് സാദാത്തുക്കളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
    സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് അനുഗ്രഹ പ്രഭാഷണം നടത്തി. മഅദിന്‍ അക്കാദമി സാദാത്ത് കുടുംബങ്ങളിലെ വിധവകള്‍ക്ക് നല്‍കുന്ന സാന്ത്വനം ഫണ്ട് വിതരണോദ്ഘാടനം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, സയ്യിദ് അലവി ജമലുല്ലൈലി വെളിമുക്ക് , സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി,സയ്യിദ് അഷ്റഫ് തങ്ങൾ ആദൂർ , സയ്യിദ് ശമീറലി തങ്ങൾ പാണക്കാട്, , പൊന്നാനി ഖാളി സയ്യിദ് മുത്തുക്കോയ തങ്ങൾ, പൂക്കോയ തങ്ങൾ കരുവൻ തിരുത്തി, പി എ തങ്ങൾ വളാഞ്ചേരി, കെ കെ എസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി മൂച്ചിക്കൽ , സയ്യിദ് യാസീൻ മുത്തുക്കോയ തങ്ങൾ രാമന്തളി, സയ്യിദ് കെ ബി എസ് തങ്ങൾ ഒതുക്കങ്ങൽ , മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി, അഡ്വ.കെ എൻ എ ഖാദർ എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സാദാത്തുക്കള്‍ സംബന്ധിച്ചു.

    അഖിലേന്ത്യാ സാദാത്ത് ഫെസ്റ്റിനും മഅ്ദിൻ അക്കാദമിയിൽ തുടക്കമായി. തങ്ങള്‍ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു മത്സരം നടക്കുന്നത്.

    ജനറല്‍, സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലായി 42 ഇനങ്ങളില്‍ കേരളത്തിനകത്തും പുറത്തുനിന്നുമായി രണ്ടായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ibrahim Khaleel Bukhari thangal Panakad Sadiqali Shihab Thangal
    Latest News
    യു.എ.ഇയിൽ മലയാളി പ്രവാസികളടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി, ഒറ്റരാത്രി കൊണ്ട് ഓഫീസ് അടക്കം ഒഴിഞ്ഞ് തട്ടിപ്പുകാർ
    19/05/2025
    ക്രിസ്റ്റ്യാനോ അൽനസർ വിട്ട് അൽ ഹിലാലിലേക്ക്?
    19/05/2025
    ബലാത്സംഗക്കേസ് ഒതുക്കാൻ 25 ലക്ഷം രൂപ കൈക്കൂലി; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം
    19/05/2025
    ഗാസ പൂർണമായും ഇസ്രായിൽ നിയന്ത്രണത്തിലാക്കുമെന്ന് നെതന്യാഹു
    19/05/2025
    ജിസാൻ ഹൈവേയിൽ വാഹനാപകടം: മഞ്ചേരി സ്വദേശി മരിച്ചു
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version