മലപ്പുറം- കൊണ്ടോട്ടി കരിപ്പൂർ കുമ്മിണ്ണിപ്പറമ്പിൽ വിവാഹദിവസം പ്രതിശ്രുത വരൻ ജീവനൊടുക്കി. ഇന്ന് മലപ്പുറത്ത് പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. ജിബിൻ (30) ആണ് മരിച്ചത്. ഷാര്‍ജയില്‍ ജോലി ചെയ്യുകയായിരുന്ന ജിബിന്‍ വിവാഹത്തിനു വേണ്ടിയാണ് നാട്ടിലെത്തിയത്.
വിവാചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി ഓഡിറ്റോറിയത്തിൽ പോകുന്നതിനു മുന്നോടിയായി കുളിക്കാനായി ബാത്റൂമിൽ കയറിയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ നോക്കിയപ്പോൾ ബാത്റൂമിനുള്ളിൽ കൈ ഞരമ്പുകൾ മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group