ജിദ്ദ – സൗദിയിൽ മുതിർന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും വാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സെന്ററുകളില്‍ (ഫഹ്‌സുദ്ദൗരി) പരിശോധിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് അപ്പോയിന്റ്‌മെന്റ് നേടേണ്ടതില്ലെന്ന് സൗദി സ്റ്റാന്റേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.
ഇവർക്ക് എളുപ്പത്തില്‍ സേവനം ലഭ്യമാക്കാന്‍ വേണ്ടിയാണ് മുന്‍കൂട്ടി ബുക്കിംഗ് നടത്തണമെന്ന വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്കും 60 വയസ് പിന്നിട്ടവര്‍ക്കും മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാതെ സൗദിയില്‍ എവിടെയുമുള്ള ഫഹ്‌സുദ്ദൗരി കേന്ദ്രങ്ങളില്‍ നേരിട്ട് എത്തി വാഹന പരിശോധനാ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് സൗദി സ്റ്റാന്റേര്‍ഡ്‌സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ പറഞ്ഞു.