ജിദ്ദ – ഇരുപത്തിനാലു മണിക്കൂറിനിടെ ലോകത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ നഗരങ്ങളിലും പ്രദേശങ്ങളിലും സൗദിയില്‍ നിന്നുള്ള ഖൈസൂമയും ഉള്‍പ്പെട്ടു. 48 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ താപനില രേഖപ്പെടുത്തിയ നഗരങ്ങളുടെ പട്ടികയില്‍ അറബ് ലോകത്തു നിന്നുള്ള മറ്റു 12 നഗരങ്ങളും ഉള്‍പ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്തിനു കീഴിലെ ഖൈസൂമയില്‍ തിങ്കളാഴ്ച രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 49.4 ഡിഗ്രിയായിരുന്നു. ലോകത്തു തന്നെ ഏറ്റവും ഉയര്‍ന്ന അഞ്ചാമത്തെ താപനിലയായിരുന്നു ഇത്.
ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയ നഗരങ്ങളില്‍ ഭൂരിഭാഗവും ഇറാഖിലാണ്. ഇറാഖില്‍ 12 നഗരങ്ങളില്‍ 48 ഡിഗ്രിയില്‍ കവിഞ്ഞ താപനില രേഖപ്പെടുത്തി. ലോകത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് ഇറാഖിലെ ബസറയിലാണ്. ഇവിടെ തിങ്കളാഴ്ച 51 ഡിഗ്രിയായിരുന്നു ഉയര്‍ന്ന താപനില.
ഇറാഖിലെ നാസിരിയയില്‍ 51 ഉം അമറാഹില്‍ 50.5 ഉം സെമാവയില്‍ 49.7 ഉം സൗദിയിലെ ഖൈസൂമയില്‍ 49.4 ഉം ബസറ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 49.4 ഉം ഇറാഖിലെ റഫായിഇല്‍ 49.4 ഉം അലി അല്‍ഗര്‍ബില്‍ 48.5 ഉം ബദറയില്‍ 48.5 ഉം ഇറാനിലെ അഹ്‌വാസില്‍ 48.4 ഉം ഇറാഖിലെ അല്‍അശ്‌റഫില്‍ 48.4 ഉം കൂത്തില്‍ 48.4 ഉം കൂത്ത് അല്‍ഹായിലില്‍ 48.4 ഉം ദീവാനിയയില്‍ 48.1 ഉം ഇറാനിലെ സാഫി അബദ് ദെസ്ഫുലില്‍ 48 ഉം ഡിഗ്രി സെല്‍ഷ്യല്‍ ആയിരുന്നു ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില.