തിരുവനന്തപുരം- സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. ഉർവശിയും ബീന ആർ ചന്ദ്രനുമാണ് മികച്ച നടിമാർ. പൃഥിരാജാണ് മികച്ച നടൻ. ആടുജീവിതത്തിലെ അഭിനയത്തിനാണ് അവാർഡ്. ഉള്ളൊഴുക്കിലെ പ്രകടനമാണ് ഉർവശിക്ക് അവാർഡ് സമ്മാനിച്ചത്. തടവ് എന്ന ചിത്രത്തിലെ അഭിനയം ബീന ആർ ചന്ദ്രന് അവാർഡ് സമ്മാനിച്ചു. ആടുജീവിതം സംവിധാനം ചെയ്ത ബ്ലസിയാണ് മികച്ച സംവിധായകൻ. എട്ടു അവാർഡുകളാണ് ആടുജീവിതം വാരിക്കൂട്ടിയത്. ഇരട്ടയാണ് മികച്ച രണ്ടാമത്തെ ചിത്രം. കാതലാണ് മികച്ച ചിത്രം. വിദ്യാധരനാണ് മികച്ച ഗായകൻ. ആൻ ആമിയാണ് മികച്ച ഗായിക.
മകിച്ച അവലംബിത തിരക്കഥക്ക് ബ്ലസി അവാർഡ് നേടി. ആടു ജീവിതം നോവലിനെ അടിസ്ഥാനമാക്കിയാണ് അവാർഡ് പ്രഖ്യാപിച്ചത്. ആദർശ് സുകുമാരന് മികച്ച കഥക്കുള്ള സമ്മാനം ലഭിച്ചു. ശ്രീഷ്മ ചന്ദ്രൻ-മികച്ച സ്വഭാവ നടി- ചിത്രം പെമ്പിളെ ഒരുമൈ.
പൂക്കാലത്തിലെ അഭിനയം വിജയരാഘവന് മികച്ച സ്വഭാവ നടനുള്ള അവാർഡ് സമ്മാനിച്ചു.
ജനപ്രിയ ചിത്രത്തിനുളള പുരസ്‌കാരം ആടുജീവിതത്തിന്, ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആർ. ഗോകുലിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. അവലംബിത തിരക്കഥ, ഛായാഗ്രഹണം, മേക്കപ്പ് എന്നീ പുരസ്‌കാരങ്ങൾ നേടി ആടുജീവിതം അവാർഡുകൾ വാരിക്കൂട്ടി. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമർശം. ‘തടവ്’ സിനിമയിലൂടെ ഫാസിൽ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുത്തു. മാത്യൂസ് പുളിക്കൽ ആണ് പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം (കാതൽ), ജസ്‌റ്റിൻ വർഗീസ് മികച്ച സംഗീത സംവിധായകൻ (ചിത്രം: ചാവേർ).