കൊണ്ടോട്ടി: ജിദ്ദയിലെ ജീവകാരുണ്യ,സാമൂഹ്യ രംഗത്തെ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മയായ കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ 2024 വർഷത്തെ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയലിസിസ് സെന്ററിനുള്ള ഒന്നാംഘട്ട ഫണ്ട് കൈമാറി. കൊണ്ടോട്ടി മുനിസിപ്പർ ചെയർപേഴ്സൺ നിത ശഹീർ ഉദ്ഘാടനം ചെയ്തു. ഒരുമ പ്രസിഡന്റ് കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു ഡയാലിസിസ് സെന്റർ ചെയർമാൻ പി.എ. ജബ്ബാർ ഹാജി മുഖ്യപ്രഭാഷണം നടത്തി. കൊണ്ടോട്ടി മുനിസിപ്പൽ വൈസ് ചെയർമാൻ അഷ്റഫ് മടാൻ,മുസ്തഫ പുലാശ്ശേരി,രായിൻ കുട്ടി നീറാട്,അബ്ദുൽ അസീസ് കളത്തിങ്ങൽ, കൊണ്ടോട്ടിക്കാരൻ ബാപ്പുട്ടി,എ.ടി.ബാവ തങ്ങൾ,ഹുസൈൻ കുന്നത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
എം.ബി.ബിഎസ് കരസ്ഥമാക്കിയ ഷാന നെസ്റിൻ കളത്തിങ്ങല്ലിന് കെ.പി. ബാബു ഉപഹാരം നൽകി.
കൊണ്ടോട്ടി സെന്റർ ട്രസ്റ്റ് ചെയർമാൻ മഠത്തിൽ അബൂബക്കർ, ഡയാലിസിസ് ഫണ്ട് ചെയർമാൻ പി.എ. ജബ്ബാർ ഹാജിക്ക് കൈമാറി.കെ.പി.റഷീദ് ഖിറാഅത്ത് നടത്തി.ജനറൽ സെക്രട്ടറി റഹ് മത്ത് അലി എരഞ്ഞിക്കൽ സ്വാഗതവും, കോഡിനേറ്റർ അസ്ലംപള്ളത്തിൽ നന്ദിയും പറഞ്ഞു.
റസാഖ് മാഞ്ച,അഷ്റഫ് പാറക്കൽ,ബാപ്പു മുണ്ടപ്പലം,ബഷീർ കൊമ്മേരി,ഷബീർഷ കടവണ്ടി എന്നിവർ നേതൃത്വം നൽകി.