ജിദ്ദ – ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്തതും കൂടുതല്‍ വ്യക്തിപരവുമായ അനുഭവം സമ്മാനിക്കുന്ന പുതിയ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന നൂതന ആപ്പ് ലോകത്തെ മുന്‍നിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് പുറത്തിറക്കി. ഫളൈ നാസ് സ്വീകരിച്ച ഡിജിറ്റല്‍ തന്ത്രത്തിലെ ഏറ്റവും പുതിയ ഉല്‍പന്നമാണ് ഈ ആപ്പ്. 2018 ല്‍ മൊബൈല്‍ ആപ്ലിക്കേഷന്റെ ആദ്യ തലമുറ സമാരംഭിച്ച് ആറു വര്‍ഷത്തിനു ശേഷം, ഫ്‌ളൈ നാസ് ആപ്പിന്റെ നാലാം തലമുറ സെല്‍ഫ് സര്‍വീസ് ഓപ്ഷനുകള്‍ മെച്ചപ്പെടുത്താനായി രൂപകല്‍പന ചെയ്തിരിക്കുന്നു. ഡസന്‍ കണക്കിന് പുതിയ ഫീച്ചറുകള്‍ക്കു പുറമെ പ്രധാന സേവനങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള ആക്‌സസ് ഉപയോഗിച്ച് യാത്രകള്‍ മാനേജ് ചെയ്യാന്‍ ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ വഴക്കം നല്‍കുന്നു.
ഫ്‌ളൈ നാസില്‍ നിന്നുള്ള ഏറ്റവും പുതിയ ആപ്പ് ആകര്‍ഷകമായ ഉപഭോക്തൃ ഇന്റര്‍ഫേസ് ഡിസൈനുകളും 13 ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന ഡൈനാമിക് ഹോം പേജും അടങ്ങിയിരിക്കുന്നു. ജനപ്രിയ ലക്ഷ്യസ്ഥാനങ്ങള്‍ ഇപ്പോള്‍ ആപ്പിന്റെ ഹോം പേജില്‍ ദൃശ്യമാണ്. കൂടാതെ പേജിന്റെ താഴെയുള്ള ബാറില്‍ വ്യത്യസ്ത പേജ് ഐക്കണുകളുടെ ലിസ്റ്റും ദൃശ്യമാകും. സെര്‍ച്ച് കീ, യാത്രക്കാരുടെ ചെക്ക്-ഇന്‍, ഒപ്പം അനുഗമിക്കുന്നവരെ ചേര്‍ക്കാനുള്ള അവസരം എന്നിവ മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ബോര്‍ഡിംഗ് അനുഭവത്തില്‍ യാത്രക്കാരെ അവരുടെ പേജിലേക്ക് സിംബോളിക് ഇമേജുകള്‍ ചേര്‍ക്കാനും ഇ-മെയില്‍, ഫോണ്‍ നമ്പര്‍, വാട്‌സ് ആപ്പ് വഴി ആശയവിനിമയം നടത്താനും പ്രാപ്തമാക്കുന്ന ആറു പുതിയതും നൂതനവുമായ ഫീച്ചറുകള്‍ ഉള്‍പ്പെടുന്നു. കൂടാതെ ഇ-മെയില്‍ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉപയോക്താവിന്റെ ഐഡന്റിറ്റി സ്ഥിരീകരിക്കാനും ടു-ഫാക്ടര്‍ പ്രാമാണീകരണത്തിനും ആപ്പില്‍ സംവിധാനമുണ്ട്.
ലളിതമായ അഞ്ചുഘട്ട ബുക്കിംഗ് പ്രക്രിയയിലൂടെ യാത്രക്കാര്‍ക്ക് ഫ്‌ളൈറ്റ് നിരക്കുകള്‍ തെരഞ്ഞെടുക്കാനും താരതമ്യം ചെയ്യാനും ആപ്പില്‍ സൂക്ഷിച്ച ഡാറ്റ ഉപയോഗിച്ച് യാത്രക്കാരുടെ വിവരങ്ങള്‍ പൂരിപ്പിക്കാനും മൊബൈല്‍ ക്യാമറ ഉപയോഗിച്ച് രേഖകള്‍ സ്‌കാന്‍ ചെയ്യാനും സാധിക്കും. ബോര്‍ഡിംഗില്‍ മുന്‍ഗണന, സീറ്റ് തെരഞ്ഞെടുക്കല്‍, മൊബൈല്‍ ഫോണ്‍ ക്യാമറ വഴി ക്രെഡിറ്റ് കാര്‍ഡ് സ്‌കാന്‍ ചെയ്യല്‍, ലഭ്യമായ കൂടുതല്‍ പെയ്‌മെന്റ് ഓപ്ഷനുകള്‍ പ്രയോജനപ്പെടുത്തല്‍ എന്നിവക്കും ആപ്പില്‍ സൗകര്യമുണ്ട്. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഫ്‌ളൈ നാസിന്റെ പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.