മദീന: മദീന ഇന്ത്യൻ ഫുടു ബോൾ അസോഷിയേഷൻ്റെ (മിഫ) നേതൃത്വത്തിൽ സെപ്തംമ്പർ അഞ്ചു മുതൽ ഫുടുബോൾ ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നു. മദീനയിലെ പ്രമുഖരായ ഒമ്പത് ടീമുകൾപങ്കെടുപ്പിച്ച് കൊണ്ടാണ് മൂന്നാമത് ചാമ്പ്യൻസ് ലീഗ് സംഘടിപ്പിക്കുന്നത് .
മദീനയിലെ മലയാളി പ്രവാസി ക്ലബ്ബുകളായ സിറ്റി ബ്രദേഴ്സ്, ഫ്രണ്ട്സ് മദീന, സോക്കർ സിറ്റി, ചങ്ക്സ്മ ദീന, നഹാസ് എഫ് സി, സംസം എഫ് സി,, എ ഫ് സി മദീന, യുനൈറ്റഡ് മദീന, തുടങ്ങിയ ഒമ്പത് ടീമുകൾ പങ്കെടുക്കും. സെപ്തംബർ അഞ്ച് മുതൽ നാല് ആഴ്ചകളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
സംസം റസ്റ്റോറൻ്റിൽ ചേർന്ന യോഗത്തിൽ ജാഫർ കാവാടൻ അധ്യക്ഷത വഹിച്ചു. അഷറഫ് ചൊക്ളി, നിസാർ കരുനാഗപള്ളി, ഫൈസൽ വടക്കൻ, അജ്മൽ ആബിദ് എന്നിവർ സംസാരിച്ച്. യോഗത്തിൽ ടൂർണമെൻ്റ് കമ്മിറ്റി രൂപീകരിച്ചു. ജാഫർ കവാടൻ ചെയർമാനായും വൈസ് ചെയർമാൻമാരായി മൂസ രാമപുരം, അജ്മൽ മുഴിക്കൽ എന്നിവരെയും ഗഫുർ പട്ടാമ്പി ജനറൽ കൺവീനർ ജോ: കൺവീനർമാരായി സുഹൈൽ നഹാസ്, തങ്ങൾ സോക്കർ സിറ്റി എന്നിവരെയും ട്രഷററായി ഹംസ മണ്ണാർക്കാടിനെയും തിരഞ്ഞെടുത്തു. ജെ: സെക്രട്ടറി മുനീർ പടിക്കൽ സ്വാഗതവും ഹംസ മണ്ണാർക്കാട് നന്ദിയും അറിയിച്ചു.