ഗാസ- ഗാസ സിറ്റിയിലെ സ്കൂളിന് നേരെ ഇസ്രായിൽ സൈന്യം നടത്തിയ മിസൈലാക്രമണത്തിൽ നൂറു പേർ കൊല്ലപ്പെട്ടു. ദരാജ് ഏരിയയിലെ അൽ-താബിൻ സ്‌കൂളിന് നേരെയാണ് ഇസ്രായിൽ മിസൈലാക്രമണം നടത്തിയത്. നൂറുകണക്കിന് പേർക്ക് മാരകമായി പരിക്കേറ്റു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് അഭയം നൽകുന്ന സ്ഥലമാണിത്.
ഇവിടെ ഹമാസിന്റെ കമാന്റിംഗ് കേന്ദ്രമാണെന്ന് ആരോപിച്ചാണ് ഇസ്രായിലിന്റെ ആക്രമണമുണ്ടായത്.
സ്‌കൂളിൽ അഭയം പ്രാപിച്ച ആളുകൾ സുബഹി (പ്രഭാത) നമസ്‌കാരം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്, ഇത് നിരവധി മരണങ്ങൾക്ക് ഇടയാക്കിയതായി ഹമാസ് മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. എല്ലാ മൃതദേഹങ്ങളും പരിശോധിക്കാൻ വരെ ഇതോടകം ഡോക്ടർമാർക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹമാസ് കമാൻഡർമാരും പ്രവർത്തകരും ഒളിച്ചിരിക്കുന്ന കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ ലക്ഷ്യമാക്കിയാണ് വ്യോമസേന ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.