ന്യൂദൽഹി- പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് 2024ലെ വഖഫ് (ഭേദഗതി) ബിൽ പരിശോധിക്കാൻ 31 അംഗ പാർലമെന്ററി സമിതി രൂപീകരിച്ചു. 21 ലോക്‌സഭാ എംപിമാരും 10 രാജ്യസഭാ എംപിമാരും ഉൾപ്പെടുന്ന സംഘത്തിൽ മുസ്ലിം ലീഗ് പ്രതിനിധിയെ ലോക്സഭയിൽനിന്ന് ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് സമിതി പ്രഖ്യാപിച്ചത്. എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി, കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് എന്നിവരും സമിതിയിൽ ഇടംപിടിച്ചിട്ടുണ്ട്. 21 ലോക്‌സഭാ എംപിമാരുടെ പേരുകൾ റിജിജു നിർദ്ദേശിച്ചു. രാജ്യസഭയിൽനിന്നുള്ള അംഗങ്ങളെ നിർദ്ദേശിക്കാൻ അധ്യക്ഷനോട് ആവശ്യപ്പെട്ടു.
അംഗങ്ങൾ ഇവരാണ്.
ജഗദാംബിക പാൽ (ബിജെപി)
നിഷികാന്ത് ദുബെ (ബിജെപി)
തേജസ്വി സൂര്യ (ബിജെപി)
അപരാജിത സാരംഗി (ബിജെപി)
സഞ്ജയ് ജയ്‌സ്വാൾ (ബിജെപി)
ദിലീപ് സൈകിയ (ബിജെപി)
അഭികിത് ഗംഗോപാധ്യായ (ബിജെപി)
ഡി കെ അരുണ (ബിജെപി)
ഗൗരവ് ഗൊഗോയ് (കോൺഗ്രസ്)
ഇമ്രാൻ മസൂദ് (കോൺഗ്രസ്)
മുഹമ്മദ് ജാവേദ് (കോൺഗ്രസ്)
മൗലാന മൊഹിബുള്ള (എസ്പി)
കല്യാൺ ബാനർജി (ടിഎംസി)
എ രാജ (ഡിഎംകെ)
ലവു ശ്രീകൃഷ്ണ ദേവരായലു (ടിഡിപി)
ദിലേശ്വർ കമൈത് (ജെഡിയു)
അരവിന്ദ് സാവന്ത് (ശിവസേന – യുബിടി)
സുരേഷ് മഹാരെ (എൻസിപി-ശരദ് പവാർ)
നരേഷ് മാസ്‌കെ (ശിവസേന)
അരുൺ ഭാരതി (ലോക് ജനശക്തി പാർട്ടി-രാം വിലാസ്)
അസദുദ്ദീൻ ഒവൈസി (എഐഎംഐഎം)