കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യംചെയ്തുള്ള ഇടത് സ്ഥാനാർത്ഥിയുടെ ഹരജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ് സുധ അധ്യക്ഷയായ സിംഗ്ൾ ബെഞ്ചാണ് നജീബ് കാന്തപുരത്തിന്റെ വിജയം ശരിവെച്ച് എതിർ സ്ഥാനാർത്ഥി കെ.പി.എം മുസ്തഫയുടെ ഹരജി തള്ളിയത്.
മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണം പറഞ്ഞ് എണ്ണിയില്ലെന്നും ഇവയിൽ മുന്നൂറോളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതാണെന്നുമായിരുന്നു സി.പി.എം സ്ഥാനാർത്ഥിയായ കെ പി എം മുസ്തഫയുടെ വാദം. ഇത് തള്ളിയാണ് ഹൈക്കോടതിയുടെ നിർണായക വിധിയുണ്ടായത്.
38 വോട്ടുകൾക്കാണിവിടെ മുസ്‌ലിം ലീഗിലെ നജീബ് കാന്തപുരം വിജയിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടിക്കിടെ തെരഞ്ഞെടുപ്പ് രേഖകൾ അടങ്ങിയ പെട്ടി കാണാതെ പോയെന്ന് കണ്ടെത്തിയിരുന്നു. ഇത് പിന്നീട് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ നിന്ന് കണ്ടെത്തുകയും ഇവ പിന്നീട് ഹൈക്കോടതിയിൽ എത്തിച്ച് പരിശോധിക്കുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group