തിരുവനന്തപുരം: വയനാട് ദുരന്തമേഖലയിൽ നേത്രാരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് കണ്ണ് പരിശോധന നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്.
ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതുവരെ 360 പേരെ പരിശോധിച്ചു. 171 പേർക്ക് കണ്ണടകൾ വേണമെന്ന് കണ്ടെത്തി. അതിൽ 34 പേർക്ക് കണ്ണട നൽകിയിട്ടുണ്ട്. ആവശ്യമായ മുഴുവൻ പേർക്കും ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group