ജിദ്ദ – ഈ വര്‍ഷം രണ്ടാം പാദത്തില്‍ ജിദ്ദയില്‍ നിന്ന് നഗരസഭ നീക്കം ചെയ്തത് 18,22,006 ടണ്‍ മാലിന്യങ്ങള്‍. മൂന്നു മാസത്തിനിടെ ജിദ്ദ നഗരസഭക്കു കീഴില്‍ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്ത് 4,67,431 ടണ്‍ ഖരമാലിന്യങ്ങള്‍ സ്വീകരിച്ചതായി ജിദ്ദ നഗരസഭ ശുചീകരണ പദ്ധതി ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 12,83,126 ടണ്‍ കെട്ടിട അവശിഷ്ടങ്ങളും നിര്‍മാണ മാലിന്യങ്ങളും 59,000 ടണ്‍ സസ്യമാലിന്യങ്ങളും 3,32,055 ടണ്‍ ഗാര്‍ഹിക മാലിന്യങ്ങളും 1,35,376 ടണ്‍ വാണിജ്യ മാലിന്യങ്ങളും 232 ടണ്ണിലേറെ ടയറുകളും കശാപ്പുശാലകളില്‍ നിന്നുള്ള 11,081 ടണ്‍ മാലിന്യങ്ങളും ജിദ്ദ നഗരസഭക്കു കീഴില്‍ മാലിന്യങ്ങള്‍ തള്ളുന്ന സ്ഥലത്ത് സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group