റിയാദ്- കനിവ് സൗഹൃദവേദിയുടെ പതിനാലാം വാർഷികത്തോടനുബന്ധിച്ച് കനിവിൻ നിലാവ് പ്രോഗ്രാം റിയാദിൽ ആഘോഷിച്ചു. വയനാട് പ്രകൃതി ദുരന്ത ഭൂമിയിലെ കൂടപ്പിറപ്പുകളെ അനുസ്മരിച്ചും, കർണാടക ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേർന്നും നിപ്പാ വൈറസ് കവർന്ന മലപ്പുറം ജില്ലയിലെ പതിനാലുകാരനെ സ്മരിച്ചും ആരംഭിച്ച ആഘോഷം റിമാൽ പ്രസിഡന്റ് കല്ലൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
കനിവ് സെക്രട്ടറി ബഷീർ കോട്ടക്കൽ, കനിവ് പ്രസിഡന്റ് കെ.പി അൻവർ, കെഎംസിസി പ്രധിനിധി മൊയ്‌തീൻ കുട്ടി പൊന്മള,കേളി പ്രധിനിധി ശറഫുദ്ധീൻ, ഒഐസിസി പ്രധിനിധി സലിം കളക്കര എന്നിവർ പ്രസംഗിച്ചു. കാൽനൂറ്റാണ്ടിന്റെ പ്രവാസം പൂർത്തിയാക്കിയവരെ ആദരിച്ചു. പ്രോഗ്രം കൺവീനർ ജാഫർ വേങ്ങര എല്ലാവര്ക്കും ഉള്ള നന്ദി പറഞ്ഞു.
ക്വിസ്സ്, ഷൂട്ട്ഔട്ട്,വടംവലി,ഫുട്ബാൾ,കുട്ടികളുടെ പ്രോഗ്രാം എന്നിവക്ക് ഇഖ്തിയാർ പാങ്ങ്, ഫെബിൻ വികെ,ഫൈസൽ കെപി,ഇർഷാദ് വണ്ടൂർ,സിറാജ് നിലമ്പൂർ,ഗഫൂർ കൊൽക്കളം,സഞ്ജീർ കോട്ടക്കൽ,നിയാസ് ആലുവ,മുജീബ് ബത്ത,ഹബീബ് രണ്ടത്താണി,മുജീബ് പിച്ചൻ ,റഫീഖ് പികെ,ഫായിസ്, അബ്‌ദുൾബാരി ഉനൈഫ്,ഷംസി,ജുനൈദ് വർക്കല എന്നിവർ നേതൃത്വം നൽകി.