കല്‍പ്പറ്റ: കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുന്ന യുവാവിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൌണ്ടുകൾ ഉണ്ടാക്കി പ്രളയബാധിതരായ സ്ത്രീകളെ സംബന്ധിച്ച് അശ്ലീല മെസ്സേജുകള്‍ അയക്കുകയും കമന്റുകള്‍ ചെയ്യുകയും ചെയ്യുന്ന അജ്ഞാതനെതിരെ വയനാട് സൈബര്‍ പോലീസ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തു.
കല്‍പ്പറ്റയില്‍ ബിസിനസ് സ്ഥാപനം നടത്തുന്ന എറണാകുളം സ്വദേശിയായ റിജോ പോളിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇദ്ദേഹത്തിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയുമാണ് മെസ്സേജുകള്‍ അയച്ചു കൊണ്ടിരിക്കുന്നത്. അജ്ഞാതനെ കണ്ടുപിടിക്കുന്നതിനായി ഊര്‍ജിതമായ അന്വേഷണം സൈബര്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group