കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖകളിൽ സേവനം ചെയ്യാൻ എത്തുന്ന സന്നദ്ധ പ്രവർത്തകർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കി സർക്കാർ.
സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ ഉൾപ്പെടെയുള്ളവ പരിഗണിച്ചും മറ്റു കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനുമാണ് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയതെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്ന് (ഞായർ) രാവിലെ 6.30 മുതൽ ചൂരൽമല കൺട്രോൾ റൂമിന് സമീപം റവന്യു വകുപ്പിന്റെ രജിസ്‌ട്രേഷൻ കൗണ്ടർ പ്രവർത്തിച്ചുതുടങ്ങി.
ഈ കൗണ്ടറിൽ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമാണ് ദുരന്ത മേഖലയിലേക്ക് കടത്തിവിടുക. സംഘങ്ങളായി വരുന്ന സന്നദ്ധ സേവകർ ടീം ലീഡറുടെ പേര്, വിലാസം രജിസ്റ്റർ ചെയ്താൽ മതിയാകുമെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group