കൽപ്പറ്റ: വയനാട്ടിലെ ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം നിർമിച്ച താത്കാലിക മരപ്പാലം മലവെള്ളപ്പാച്ചിലിൽ മുങ്ങുന്നു. ചൂരൽമലയിലെ കണ്ണാടിപ്പുഴയിൽ ശക്തമായ മഴയിലുണ്ടായ കുത്തൊഴുക്കിൽ പാലം മൂടുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ഇത് രക്ഷാപ്രവർത്തനത്തിന് ഏറെ തിരിച്ചടിയായിട്ടുണ്ട്. തുടർന്ന് പാലം വഴിയുള്ള രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിയിരിക്കുകയാണ്.
ദുരന്തത്തിൽ ഇതുവരെ 251 പേർ മരിച്ചതായാണ് വിവരം. ഇതിൽ 222 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇരുന്നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഊർജിതമായ രക്ഷാപ്രവർത്തനത്തിനുള്ള കഠിനമായ ശ്രമങ്ങളാണ് വിവിധ ഭാഗങ്ങളിൽ നടക്കുന്നത്.
പശ്ചിമ ബംഗാള്‍ ഗവര്‍ണറെ കാണാന്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍
നടത്തിയ ശ്രമം വിഫലമായി
കല്‍പ്പറ്റ: ചൂരല്‍മല ദുരന്തഭൂമി ഇന്നലെ സന്ദര്‍ശിച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ്‌ബോസിനെ കാണാനും ആവലാതി പറയാനും ഇതര സംസ്ഥാനത്തൊഴിലാളികള്‍ നടത്തിയ ശ്രമം വിജയിച്ചില്ല. ചൂരല്‍മലയില്‍ തേയിലത്തോട്ടത്തില്‍ ജോലി ചെയ്യുന്ന പശ്ചിമബംഗാളില്‍നിന്നുള്ള രണ്ട് സ്ത്രീകളാണ് ഗവര്‍ണറെ കാണാന്‍ ദുരന്തഭൂമിയിലെത്തിയത്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഇവരുടെ ബന്ധുക്കളില്‍ ചിലരെ കാണാതായിരുന്നു. ഇവരെ കണ്ടെത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു സ്ത്രീകളുടെ ലക്ഷ്യം.
എന്നാല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇവരുടെ ശ്രമം വിഫലമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരോട് സ്ത്രീകള്‍ ഹിന്ദിയില്‍ സംസാരിച്ചെങ്കിലും ഗവര്‍ണറുടെ അടുത്തേക്ക് പോകാന്‍ അനുവാദം കിട്ടിയില്ല. മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്ന സ്ത്രീകള്‍ കിലോമീറ്ററുകള്‍ നടന്നുതാണ്ടിയാണ് ചൂരല്‍മലയില്‍ എത്തിയത്. സ്വന്തം നാട്ടിലെ ഗവര്‍ണര്‍ വരുന്നതറിഞ്ഞായിരുന്നു സാഹസയാത്ര.
അസം, ബിഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള നിരവധി തൊഴിലാളികള്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്നുണ്ട്. ഇവരില്‍ എത്രപേര്‍ ദുരന്തത്തെ അതിജീവിച്ചു എന്നതില്‍ വ്യക്തമായ കണക്കില്ല.