ചെന്നൈ :ഉരുൾപൊട്ടൽ ഉണ്ടായ വയനാടിന് അഞ്ച് കോടി രൂപ അടിയന്തര ധനസാഹായം അനുവദിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ട സ്റ്റാലിൻ ദുരിതാശ്വാസ പ്രവർത്തനത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപനത്തിനായി വയനാട്ടിലേക്ക് അയയ്ക്കും.
ഇവർക്കൊപ്പം രക്ഷാപ്രവർത്തകരും വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യപ്രവർത്തകരുമുണ്ടാകും. തമിഴ്നാട്ടിൽനിന്ന് അവശ്യവസ്തുക്കളും വയനാട്ടിലെത്തിക്കും.