റിയാദ്: സി എച്ച് മുഹമ്മദ് കോയക്ക് ശേഷം മുസ്ലിം ലീഗിലെ വിദ്യാർത്ഥി യുവജന പ്രവർത്തകർ ഇത്രയധികം ഹൃദയത്തിൽ കൊണ്ട് നടന്ന നേതാവ് പി ഹബീബ് റഹ്‌മാൻ മാത്രമായിരിക്കുമെന്ന് കെ എം സി സി സൗദി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ് അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ലാ കെ എം സി സി ഹബീബ് റഹ്‌മാൻ അനുസ്മരണവും എക്സിക്യൂട്ടീവ് ക്യാമ്പും മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്ലിം വിദ്യാർത്ഥി പ്രസ്ഥാനത്തിന് സ്വന്തം കാലിൽ നിൽക്കാൻ ത്രാണിയുണ്ടാക്കിയ പ്രസിഡന്റയിരുന്ന ഹബീബിന്റെ സംഘടനപാഠവം മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് അൻവർ വാരത്ത് അധ്യക്ഷത വഹിച്ചു.
കെ എം സി സി സെൻട്രൽ കമ്മിറ്റി ചെയർമാൻ യു പി മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തി എം എസ് എഫ് എന്ന് പറയുന്നത് ഒരു കുറച്ചിലായി കണ്ടിരുന്നവരുടെ ഇടയിലാണ് ഹബീബ് റഹ്‌മാൻ തന്റെ പ്രവർത്തന മികവ് കൊണ്ട് കേരളത്തിലെ പ്രധാന കലാലയങ്ങളിലും സർവകാലശാല ഭരണസാരഥ്യത്തിലേക്കും പ്രസ്ഥാനത്തെ നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
യാക്കൂബ് തില്ലങ്കേരി ,മുസ്തഫ പാപ്പിനിശ്ശേരി,ലിയാക്കത്തലി കരിയാടാൻ, നസീർ പുന്നാട്,സിദ്ധിഖ് കല്യാശ്ശേരി,ശരീഫ് തിലാനൂർ തുടങ്ങിയവർ സംസാരിച്ചു. വിവിധ മണ്ഡലം കമ്മിറ്റികളെ പ്രധിനിധികരിച്ചു അഷ്‌റഫ് കൊയ്യം ,ജാഫർ സാദിഖ് ,മുഹമ്മദ് ശബാബ് ,സാജിം പാനൂർ ,നൗഷാദ് തലശ്ശേരി ,അബൂബക്കർ തേലക്കാട്ട് ,മൻസൂർ എന്നിവർ സംസാരിച്ചു. മുക്താർ പി ടി പി സ്വാഗതവും മെഹ്ബൂബ് ചെറിയവളപ്പിൽ നന്ദിയും പറഞ്ഞു .