റിയാദ്- ബ്രസീൽ ഫുട്ബോൾ താരം റാഫിഞ്ഞ സൗദി ക്ലബായ അൽ നസ്റിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ട്. ടീമിന്റെ ആക്രമണ നിര ശക്തിപ്പെടുത്തുന്നതിനാണ് റാഫിഞ്ഞയെ ക്ലബ് ലക്ഷ്യമിടുന്നത്. 100 ദശലക്ഷം യൂറോയാണ് ബാഴ്‌സലോണ സ്‌ട്രൈക്കറായ റാഫിഞ്ഞയെ സൈൻ ചെയ്യാൻ ക്ലബ് മുടക്കുക എന്നും റിപ്പോർട്ടിലുണ്ട്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, അയ്‌മെറിക് ലാപോർട്ടെ, സാഡിയോ മാനെ തുടങ്ങിയ താരങ്ങൾ നിലവിൽ അൽ നസറിനൊപ്പമുണ്ട്. റാഫിഞ്ഞയെ കൂടി ഉൾപ്പെടുത്തി ആക്രമണ നിര കൂടുതൽ ശക്തമാക്കാനാണ് നീക്കം.
ബാഴ്‌സലോണയുമായുള്ള റഫീഞ്ഞയുടെ നിലവിലെ കരാർ 2027 ജൂൺ വരെയുണ്ട്. 27-കാരനെ ടീമിലെത്തിക്കാനാണ് നസ്റിന്റെ തീരുമാനം. ബാഴ്‌സലോണയ്ക്ക് ഓഫർ ലഭിച്ചതായി സ്പാനിഷ് പത്രമായ “മുണ്ടോ ഡിപോർട്ടീവോ” വെളിപ്പെടുത്തി.
ക്ലബ്ബിൻ്റെ മുൻ പരിശീലകനായ സാവി ഹെർണാണ്ടസിൻ്റെ കീഴിൽ കളിച്ച സീസണുകളിൽ ഉയർന്ന നിലവാരത്തിൽ പ്രകടനം നടത്താത്ത സ്‌ട്രൈക്കറെ വിൽക്കുന്നത് ഗൗരവമായി പരിഗണിക്കാൻ കരാറിൻ്റെ മൂല്യം സ്പാനിഷ് ക്ലബ്ബിനെ പ്രേരിപ്പിച്ചേക്കുമെന്ന് അവർ റിപ്പോർട്ട് ചെയ്തു.