തിരുവനന്തപുരം- കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ രണ്ടു വയസുള്ള മകനോട് ചോദ്യങ്ങൾ ചോദിച്ച യുറ്റ്യൂബ് ചാനലായ മഴവിൽ കേരളത്തിനെതിരെ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷൻ. തികച്ചും മനുഷ്യത്വ രഹിതമായ ചോദ്യങ്ങളാണ് ഇവർ ഉന്നയിച്ചത്. ഇവർക്കെതിരെ വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്ന സഹചര്യത്തിലാണ് തീരുമാനം.
പാലക്കാട് അലനല്ലൂർ സ്വദേശി പി.ഡി സിനിൽദാസാണ് പരാതി നൽകിയത്. അർജുന്റെ മകൻ കളിച്ചുകൊണ്ടിരിക്കെ ക്യാമറക്ക് മുന്നിലെത്തിച്ച് ദയാരഹിതമായ ചോദ്യങ്ങൾ ഉന്നയിച്ച യുവതിക്കും ചാനലിനും എതിരെ വിവിധ കോണുകളിൽനിന്ന് വൻ വിമർശനം ഉയർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group