റിയാദ്- രാജ്യത്ത് മതങ്ങള്‍ക്കിടയില്‍ സൗഹൃദവും മാനവ ഐക്യവും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണന്നും മത ഗ്രന്ഥങ്ങളെ അവര്‍ത്തിച്ച് വായനയും പുനര്‍വായനയും ആ സന്ദേശങ്ങള്‍ പ്രചരിപ്പിക്കലുമാണ് അതിനു പരിഹാരമെന്നും പണ്ഡിതനും മതസൗഹൃദസന്ദേശ പ്രചാരകനും മജ്‌ലിസ് ജനറല്‍ സെക്രട്ടിയുമായ ഡോ. ഖാസിമുല്‍ ഖാസിമി അഭിപ്രായപ്പെട്ടു.
സൗദി മജ്‌ലിസ് സന്ദേശ പ്രചരണത്തിനായി റിയാദില്‍ എത്തിയവര്‍ക്ക് റിയാദ് സഫാമക്കയില്‍ മജ്‌ലിസ് റിയാദ് ചാപ്റ്റര്‍ സംഘടിപ്പിച്ച സ്‌നേഹ വിരുന്നില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മയക്കുമരുന്നു ലഹരിവ്യാപനം ആശങ്ക ഉളവാക്കുന്നതാണന്നും ശക്തമായ പ്രതിരോധം ആവശ്യമാണന്നും ഇതര മതസ്ഥരുമായുള്ള ബന്ധങ്ങളും സമുദായങ്ങള്‍ തമ്മിലുള്ള യോജിപ്പും ദൃഢപ്പെടുത്തല്‍ അനിവാര്യമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് മജ്‌ലിസുത്തൗഹീദ് സേവന കേന്ദ്രം കഴിഞ്ഞ 13 വര്‍ഷമായി നടത്തിവരുന്ന കുടുംബ തര്‍ക്കപരിഹാരവേദി പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്. ലഹരി നിവാരണ പദ്ധതികളും അത്താണിയില്ലാത്തവര്‍ക്ക് അഭയം, സെന്റര്‍ ഫോര്‍ മോഡല്‍ മേരേജ്, തുടങ്ങിയ സേവനസംരഭങ്ങളും ഇസ്ലാമിക & ആര്‍ട്‌സ് കോളേജ്, ഇസ്ലാമിക് അക്കാദമി, വയോജന പഠിതാകേന്ദ്രം തുടങ്ങി വിദ്യാഭ്യാസ സംരഭങ്ങളമാണ് മജ്‌ലിസ് സമുഹത്തിന് സമര്‍പ്പിക്കുന്നത്. ബഷീര്‍ ഫൈസി അധ്യക്ഷനായിരുന്നു. അബൂബക്കര്‍ ഫൈസി, നിസാര്‍ വെള്ളിപറമ്പ്, ഹക്കിം വല്ലപ്പുഴ, അസിസ് മുണ്ടുമുഴി തുടങ്ങിയവര്‍ പങ്കെടുത്തു.