പാരിസ്: ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ബലാത്സംഗ കുറ്റവാളിയായ ബീച്ച് വോളിബോള്‍ താരത്തെ ആശംസിച്ച മാരത്തണ്‍ താരം ക്ഷമാപണം നടത്തി. മുന്‍ മാരത്തണ്‍ ലോക ചാംപ്യന്‍ പോള റാഡ്ക്ലിഫാണ് ക്ഷമാപണം നടത്തിയത്. നെതര്‍ലന്റസ് ബീച്ച് വോളിബോള്‍ താരം സ്റ്റീവന്‍ വാന്‍ ഡി വെല്‍ഡെയാണ് ബലാത്സംഗത്തിന് ശിക്ഷ അനുഭവിച്ചത്.
താരത്തിന് 19 വയസ്സുള്ളപ്പോള്‍ 12 വയസ്സുള്ള ബ്രിട്ടീഷ് പെണ്‍കുട്ടിയ ബലാത്സംഗം ചെയ്തിരുന്നു. തുടര്‍ന്ന് സ്റ്റീവന്‍ കുറ്റസമ്മതം നടത്തിയിരുന്നു. 2016ല്‍ നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ ഒളിംപിക്‌സിലെ നെതര്‍ലന്റസ് സ്‌ക്വാഡിലേക്ക് താരം തിരിച്ചെത്തുകയായിരുന്നു.
തന്റെ നടപടി തെറ്റാണെന്നും ഒളിംപിക്‌സ് ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതായിരുന്നുവെന്നും റാഡ്ക്ലിഫ് അറിയിച്ചു. ഞാന്‍ അഗാധമായി ക്ഷമ ചോദിക്കുന്നു-അവര്‍ അറിയിച്ചു.
സ്റ്റീവന്‍ വാന്‍ ഡി വെല്‍ഡെയെ ഒളിംപിക്‌സില്‍ പങ്കെടുപ്പിക്കുന്നതിനെതിരേ സ്ത്രീ സുരക്ഷ ഗ്രൂപ്പുകള്‍ രംഗത്ത് വന്നിരുന്നു.