അങ്കോള- പ്രളയത്തിൽപ്പെട്ട് ലോറിയടക്കം കാണാതായ മലയാളി അർജുനെ കണ്ടെത്താനുള്ള നിർണായക പരിശോധന തുടങ്ങി. ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് തുടങ്ങിയത്. ഐ ബോഡ് ഡ്രോൺ പരിശോധനയാണ് തുടങ്ങിയത്.
അതിനിടെ അർജുന്റെ ലോറിയിലുണ്ടായിരുന്ന മരങ്ങളിൽ ചിലത് കണ്ടെത്തി. അർജുനിനെ കാണാതായ സ്ഥലത്തുനിന്ന് എട്ടു കിലോമീറ്റർ അകലെനിന്നാണ് തടി കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയിലുണ്ടായിരുന്ന മരം തന്നെയാണെന്ന് ലോറി ഉടമ തിരിച്ചറിഞ്ഞു.
തുടക്കത്തിൽ നടത്തിയ രണ്ടു ഡ്രോൺ പരിശോധനകളും വിജയിച്ചിരുന്നില്ല. ഡ്രോൺ പരിശോധന സംഘത്തിൽ ഏഴ് പേരാണ്. അർജുന്റെ രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്പ്റ്റർ ഷിരൂരിൽ എത്തി. കൂടുതൽ മുങ്ങൽ വിദഗ്ധരെ പ്രദേശത്തേക്ക് എത്തിക്കും. അതേസമയം, ആഴത്തിൽ ഡൈവ് ചെയ്യാനുള്ള സഹഹത്യമല്ല നിലവിൽ പുഴയിലുള്ളത്. കനത്ത അടിയൊഴുക്കാണ് പുഴയിൽ.