നെയ്യാറ്റിന്‍കര: കവിതാ സാഹിത്യ കലാ സാംസ്കാരിക വേദിയുടെ സുഗതകുമാരി പുരസ്കാരം വിജേഷ് ആഴിമലയ്ക്ക് ലഭിച്ചു. കലാ സംസ്ക്കാരിക പൊതുപ്രവർത്തനരംഗത്തെ മികവിനാണ് അവാർഡ്.
രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അവാര്‍ഡ് സമ്മാനിച്ചു. യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, മുൻ മന്ത്രി പന്തളം സുധാകരൻ, കെ.എസ് ശബരിനാഥ്, കോൺഗ്രസ്സ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് അനിൽ, എം.ആർ തമ്പാൻ, വേൾഡ് സ്പീഡ് കാർട്ടൂണിസ്റ്റ് എസ്.ജിതേഷ് ജി, ഡോ. എസ്.ഡി അനിൽകുമാർ, ബദരി പുനലൂർ എന്നിവർ സന്നിഹിതരായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group