ജിദ്ദ: ഇന്ത്യ ഭരിക്കുന്ന ഫാസിസിറ്റ് സര്‍ക്കാരിന്റെ നിലനില്‍പ്പിനു വേണ്ടി മാത്രം രണ്ടു സംസ്ഥാനങ്ങളെ പ്രീണിപ്പിക്കാന്‍ ഉള്ള ബജറ്റ് ആണ് ഇതെന്നും, ഫെഡറലിസത്തിനെതിരാണ് എന്നും ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ഈ ബജറ്റ് ഇന്ത്യ രാജ്യത്തിന്‍റെതല്ല മറിച്ചു രണ്ടു സംസ്ഥാനങ്ങളുടെത് മാത്രമാണ്. കേരളം ഉന്നയിച്ച പല വിഷയങ്ങളും ഈ ബജറ്റില്‍ ഉള്‍പെടുത്തിയിട്ടില്ല. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണ്. ഇഷ്ട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ബജറ്റില്‍ ഉള്‍പെടുത്തുകയും കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഒന്നും നല്‍കാതിരിക്കുകയും ചെയ്യുന്നത് നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണ്.
കേരളം ഉന്നയിച്ച എയിംസ്, ടൂറിസം, പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങള്‍ എന്നിവയില്‍ ഒന്നിലും കേരളത്തെ പരിഗണിച്ചതെയില്ല.
മൂന്നാം മോദി സര്‍ക്കാര്‍ നിലനില്‍പ്പിനായുള്ള പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഈ ബജറ്റിലൂടെ നടത്തിയിട്ടുള്ളത്. ദേശീയ പ്രാധാന്യമുള്ള എട്ടു ലക്ഷ്യങ്ങളില്‍ കേരളം ഉള്‍പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിച്ചിരിക്കുകയാണ്. കേന്ദ്രത്തിന്റെ ഇത്തരം സമീപനങ്ങള്‍ കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തെ തടസപ്പെടുത്തുകയാണ് എന്നു ജിദ്ദ നവോദയ കേന്ദ്രകമ്മറ്റി പ്രസ്താവനയില്‍ പറഞ്ഞു.