Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, June 22
    Breaking:
    • ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ സ്ഫോടനം; ആർക്കും പരിക്കില്ല, വാതക ചോർച്ചയില്ലെന്ന് അധികൃതർ
    • കുവൈത്തിൽ ജയിൽ ചാടിയ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കി, രണ്ടു പേർ കൊലക്കേസ് പ്രതികൾ, ഒരാൾ മയക്കുമരുന്ന് കടത്ത് കേസ് പ്രതി
    • അറ്റ്ലാന്റയിലെ ചുവപ്പൻ കൊടുങ്കാറ്റിൽ മുങ്ങി സൗദി, സ്പെയിനിന് നാലു ഗോൾ ജയം
    • ഫിഫ ലോകകപ്പ്; കളിക്കളത്തിലും പോരാട്ട വീര്യം കാണിക്കാൻ ഇറാൻ, എതിരാളികൾ ബെൽജിയം
    • ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കാൻസർ മരുന്നിന് വില കുറയും, സ്വർണ്ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ ആറു ശതമാനമാക്കി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/07/2024 Latest India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- കേന്ദ്രമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ബജറ്റിന്റെ പശ്ചാതലത്തിൽ സ്വർണ്ണത്തിനും വെള്ളിക്കും വില കുറയും. സ്വർണ്ണത്തിനും വെള്ളിക്കും ആറു ശതമാനം കസ്റ്റംസ് തീരുവ കുറച്ചു. പ്ലാറ്റിനത്തിന് 6.5 ശതമാനവും കുറച്ചു. ലെതർ, തുണിത്തരങ്ങൾ, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. ഇവയുടെ ഇറക്കുമതി തീരുവ 15 ശതമാനമായാണ് കുറച്ചത്. കാരുണ്യ പ്രവൃത്തിക്കുള്ള പണമിടപാടിന് നികുതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കാന്‍സറിനുള്ള മരുന്നുകളെ കസ്റ്റംസ് നികുതിയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കി. കാന്‍സറിനുള്ള മൂന്ന് മരുന്നുകള്‍ക്ക് വില കുറയും

    ആദായനികുതി റിട്ടേണ്‍ വൈകിയാല്‍ സ്വീകരിക്കുന്ന നിയമനടപടികൾ ഒഴിവാക്കിയ ബജറ്റ് കോര്‍പറേറ്റ് നികുതി കുറച്ചു. വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പറേറ്റ് നികുതി 35 ശതമാനമായാണ് കുറച്ചത്. ആദായ നികുതി ഇളവില്‍ പുതിയ സ്കീമിനുള്ള പരിധി 75000 ആക്കി. മൂന്ന് ലക്ഷം വരെ നികുതി ഇല്ല. മൂന്ന് മുതല്‍ ഏഴ് ലക്ഷംവരെ അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനം നികുതിയുമാണ് പ്രഖ്യാപിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി മൂന്ന് തൊഴില്‍ബന്ധിത പ്രോത്സാഹന പദ്ധതികള്‍ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഏതു മേഖലയിലും ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും. ഒരു ലക്ഷം രൂപ വരെ ശമ്പള്ളവരുടെ 15,000 രൂപയ്ക്കുള്ള പിഎഫ് വിഹിതം സര്‍ക്കാര്‍ വഹിക്കും. വിഹിതം മൂന്നു തവണയായാണു പിഎഫ് അക്കൗണ്ടിലേക്കു നല്‍കുക. 2.1 കോടി പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ജോലിയുടെ ആദ്യ നാല് വര്‍ഷങ്ങളില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവരുടെ പിഎഫ് വിഹിതത്തിന് ഇന്‍സെന്റീവ്. കൂടാതെ ഓരോ അധിക ജീവനക്കാരന്റെയും വേണ്ടി തൊഴിലുടമ മുടക്കുന്ന ഇപിഎഫ്ഒ വിഹിതത്തിനു രണ്ട് വര്‍ഷത്തേക്ക് മാസം 3,000 രൂപ തിരികെ നല്‍കും

    ബിഹാറിനും ആന്ധ്രപ്രദേശിനും വാരിക്കോരി നൽകി കേന്ദ്ര സർക്കാർ ബജറ്റ്, അവതരണം തുടരുന്നു

    അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 4.1 കോടി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിക്ക് രണ്ട് ലക്ഷം കോടി രൂപ അനുവദിച്ചു. 1000 വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ നവീകരിക്കും. സോളാര്‍ പാനല്‍ സ്‌കീമിന് കീഴില്‍ ഒരു കോടി കുടുംബത്തിന് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ലഭ്യമാക്കും.

    ഗ്രാമീണ മേഖലകളുടെ വികസനത്തിന് 2.66 ലക്ഷം കോടി വകയിരുത്തി, ഇതില്‍ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളുടെ വര്‍ധനയും ഉള്‍പ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Budget Nirmala Sitaraman
    Latest News
    ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ സ്ഫോടനം; ആർക്കും പരിക്കില്ല, വാതക ചോർച്ചയില്ലെന്ന് അധികൃതർ
    22/06/2026
    കുവൈത്തിൽ ജയിൽ ചാടിയ മൂന്ന് പ്രതികളുടെ വധശിക്ഷ നടപ്പാക്കി, രണ്ടു പേർ കൊലക്കേസ് പ്രതികൾ, ഒരാൾ മയക്കുമരുന്ന് കടത്ത് കേസ് പ്രതി
    22/06/2026
    അറ്റ്ലാന്റയിലെ ചുവപ്പൻ കൊടുങ്കാറ്റിൽ മുങ്ങി സൗദി, സ്പെയിനിന് നാലു ഗോൾ ജയം
    21/06/2026
    ഫിഫ ലോകകപ്പ്; കളിക്കളത്തിലും പോരാട്ട വീര്യം കാണിക്കാൻ ഇറാൻ, എതിരാളികൾ ബെൽജിയം
    21/06/2026
    ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര പൂർത്തിയായി; ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർക്ക് ചാരിതാർത്ഥ്യം
    21/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version