ദുബായ്: ആഡംബര നൗകയ്ക്ക് നടൻ ആസിഫലിയുടെ പേര് നൽകി ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി. സംഗീതസംവിധായകൻ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം ആസിഫ് അലി കൈകാര്യം ചെയ്ത രീതിയോടുള്ള ആദരമായാട്ടാണ് ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനിയായ ‘ഡി3’ആഡംബര നൗകക്ക് നടന്റെ പേരു നൽകിയത്.നേരത്തെയുണ്ടായിരുന്ന പേര് മാറ്റിയാണ് ആസിഫ് അലിയുടെ പേരിട്ടത്.
വർഗീയ സംഘർഷത്തിലേക്കുവരെ നീങ്ങാൻ സാധ്യതയുണ്ടായിരുന്ന ഒരു സാഹചര്യമാണ് ആസിഫ് അലിയുടെ ചിരിയിലൂടെയും പക്വതയാർന്ന പെരുമാറ്റത്തിലൂടെയും ഇല്ലാതായതെന്ന് ഡി3 കമ്പനി സി.ഇ.ഒ. ഷെഫീഖ് മുഹമ്മദ് അലി പറഞ്ഞു. വിവാദത്തിൽ ആസിഫ് അലി കാട്ടിയ പക്വതയ്ക്കും സൗമ്യമായ ചിരിക്കുമുള്ള ആദരമായാണ് ബോട്ടിനു പേരിട്ടതെന്ന് ഉടമകൾ പറഞ്ഞു. പത്തനംതിട്ട സ്വദേശികളാണ് ദുബായിലെവാട്ടർ ടൂറിസം രംഗത്തെ പ്രമുഖരായ ഡി3 കമ്പനിയുടമകൾ.